നോക്കുകൂലി പരാതികളിൽ ആദ്യം എഫ്.ഐ.ആർ, ഉടൻ അന്വേഷണവും ചാർജ്ഷീറ്റും: പോലീസ് മേധാവി
തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍ഗണന നല്‍കി ഇത്തരം കേസുകള്‍ അന്വേഷിച്ച് ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കുവാനും നിര്‍ദേശത്തില്‍ പറയുന്നു. നോക്കുകൂലി എന്തുകൊണ്ട് കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന ചോദ്യം നോക്കുകൂലിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെ ഹൈക്കോടതി ഈയിടെ ഉയര്‍ത്തിയിരുന്നു. Photo Credit: Face Book