Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

ഗുരുപവനപുരിയിൽ മമ്മൂട്ടിയോടു മോഹൻലാലിനോടും സൗഹൃദം പങ്കുവെച്ചു മോദി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു മോദി ഇന്ന് ഗുരുവായൂരിൽ വിവാഹിതരായ മറ്റു ദമ്പതിമാരെയും മോദി ആശിർവാദിച്ചു തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ കുട്ടികളുടെ രാമായണ പാരായണത്തിൽ പങ്കെടുത്തു തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം ക്ഷേത്രത്തിലുംതിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായി രാമേശ്വരത്ത് നിന്ന് പ്രധാനമന്ത്രി തീർത്ഥം കൊണ്ടുപോകും ഗുരുവായൂര്‍: പുഷ്പാലംകൃതമായ ശ്രീകോവിലില്‍ നെയ്‌വിളക്കിന്റെ  പൊന്‍പ്രഭയില്‍ ചൈതന്യം ചൊരിഞ്ഞ   കണ്ണനെ കണ്‍കുളിര്‍ക്കേ കണ്ട്, മനം നിറഞ്ഞ് തൊഴുത് ആമോദചിത്തനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 8 …

ഗുരുപവനപുരിയിൽ മമ്മൂട്ടിയോടു മോഹൻലാലിനോടും സൗഹൃദം പങ്കുവെച്ചു മോദി Read More »

തൃപ്രയാറില്‍ ശ്രീരാമദേവനെ തൊഴുതും,മീനൂട്ട് നടത്തിയും മനം നിറഞ്ഞ് മോദി

തൃശൂര്‍: അയോധ്യയില്‍ 22ന് നടത്തുന്ന പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ സവിശേഷ പ്രധാന്യമുള്ള മീനൂട്ട് വഴിപാടും മോദി നടത്തി. ശ്രീരാമചന്ദ്ര ഭഗവാന്‍ മത്സ്യത്തിന്റെ രൂപത്തില്‍ ഭക്തര്‍ നല്‍കുന്ന അന്നം ഭക്ഷിക്കാന്‍ ഇവിടെ എത്തുമെന്നാണ് ഐതിഹ്യം. വിശ്വാസമനുസരിച്ച് മീനൂട്ട്  ഭഗവത്പ്രീതിക്കും, ദുരിതനിവാരണത്തിനും മീനൂട്ട് വഴിപാട് നടത്തുന്നത് ഏറെ ഉത്തമമാണ്. കേരളത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തുന്നത്.ഗുരുവായൂരില്‍ നിന്ന് ഹെലികോപ്ടറില്‍ വലപ്പാട് ഗവ.സ്‌കൂള്‍ ഹെലിപാഡിലാണ് മോദി ഇറങ്ങിയത്. തുടര്‍ന്ന് …

തൃപ്രയാറില്‍ ശ്രീരാമദേവനെ തൊഴുതും,മീനൂട്ട് നടത്തിയും മനം നിറഞ്ഞ് മോദി Read More »

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ്…..

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം വിശദമായ അന്വേഷണം നടത്തും കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സി,എം,ആര്‍,എല്ലും, എക്‌സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക. സി.എം.ആര്‍.എല്ലിനൊപ്പം കെ.എസ.്ഐ.ഡി.സിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തില്‍ നാല് മാസത്തിനകം റിപ്പോര്‍ട്ട് …

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ്….. Read More »

പിണറായിയെ വേദിയിലിരുത്തി സർവ്വാധിപത്യത്തിനെതിരെ എം.ടി.യുടെ അശ്വമേധം

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഇ.എം.എസ്: പിണറായിയെ വേദിയിലിരുത്തി വിമര്‍ശിച്ച് എം.ടി തെറ്റുപറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനും ഇല്ല എന്നും എം.ടി.വിമർശിച്ചു പിണറായിക്കൊപ്പം റിയാസും വേദിയിലുണ്ടായിരുന്നു …… READ MORE കൊച്ചി: പാർട്ടി നേതാക്കളും അണികളും സാഹിത്യകാരന്മാരും മറ്റു നിവർത്തികളില്ലാതെ പിണറായി സ്തുതി തുടരുന്നു എന്ന വിമർശനം ഏറ്റുവാങ്ങുന്ന സമയം സർവ്വാധിപത്യത്തിനെതിരെയും അധികാര ധാർഷ്ട്യത്തിനെതിരെയും പിണറായി വിജയനെ വേദിയിലിരുത്തി വിമർശിക്കുവാൻ നവതി കഴിഞ്ഞ് എഴുത്തുകാരൻ എംടി വാസുദേവൻ നായർ വേണ്ടി വന്നു .നേതൃപൂജകളില്‍ ഇ.എം.എസ് വിശ്വസിച്ചിരുന്നില്ലെന്നും ഇ.എം.എസാണ് യഥാര്‍ഥ കമ്യൂണിസ്റ്റെന്നും എം.ടി …

പിണറായിയെ വേദിയിലിരുത്തി സർവ്വാധിപത്യത്തിനെതിരെ എം.ടി.യുടെ അശ്വമേധം Read More »

ബിഷപ്പ് റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ  മേജര്‍ ആര്‍ച്ച് ബിഷപ്പ്

കൊച്ചി: ബിഷപ്പ് റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടില്‍ പിതാവിനെ തെരഞ്ഞെടുത്തത്. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവില്‍ റാഫേല്‍ തട്ടില്‍. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേല്‍ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു..മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ല സിനഡ് യോഗത്തിന് വന്നതെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപനത്തിന് …

ബിഷപ്പ് റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ  മേജര്‍ ആര്‍ച്ച് ബിഷപ്പ് Read More »

അധ്യാപകന്റെ കൈവെട്ടിയ കേസ്:ഒന്നാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊച്ചി:  അധ്യാപകന്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ബീരാൻകുട്ടി പിടിയിലായത് കണ്ണുരില്‍ നിന്നാണ്. ടി.ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്ന.  ഇയാള്‍ 13 വര്‍ഷമായി ഒളിവിലായിരുന്നു. മട്ടന്നൂരില്‍ വെച്ചാണ് എന്‍.ഐ.എ സവാദിനെ പിടികൂടിയത്. 2010 ജൂലായ് 4നായിരുന്നു മുവാറ്റുപുഴയില്‍ വെച്ച് ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ച്  അധ്യാപകന്റെ കൈവെട്ടിയത്. 2011 മാര്‍ച്ച് 9 നായിരുന്നു കേരള പോലീസില്‍ നിന്ന് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. ചോദ്യപേപ്പർ വിവാദത്തിന് ശേഷം താൻ ആറു …

അധ്യാപകന്റെ കൈവെട്ടിയ കേസ്:ഒന്നാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍ Read More »

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്, തൃശൂരില്‍ സംഘര്‍ഷം

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോര്‍പറേഷന്‍ ഓഫീസിന് മുന്നിലേക്കായിരുന്നു മാര്‍ച്ച്്.പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. നിലത്തിട്ട കോലത്തില്‍ ചിലര്‍ ചവിട്ടിയും പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.

സെക്രട്ടേറിയറ്റ് ആക്രമണ ക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കിയില്ല

കൊച്ചി: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ  സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ്് ക്ലാസ് ജുഡീഷ്യല്‍ കോടതി ജാമ്യം നല്‍കിയില്ല. ഈ മാസം 22 വരെ രാഹുല്‍ റിമാന്‍ഡില്‍ കഴിയണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ കൊണ്ടു പോകും. ആക്രമണക്കേസില്‍ 24 യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍പ് അറസ്റ്റ് ചെയ്തവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല. അക്രമസമരത്തിന് നേതൃത്വം നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ …

സെക്രട്ടേറിയറ്റ് ആക്രമണ ക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കിയില്ല Read More »

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

കൊച്ചി: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ  സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. ഇന്ന്് വെളുപ്പിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കരിങ്കൊടി പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. കന്റോണ്‍മെന്റ് എസ്.ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് …

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍ Read More »

ബില്‍ക്കിസ് ബാനു കേസ്; 11 പ്രതികള്‍ക്കും ശിക്ഷായിളവില്ല ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കാനുള്ള അധികാരം ഗുജറാത്ത് സര്‍ക്കാരിനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.  ഇതോടെ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികള്‍ക്കും വീണ്ടും തടവയിലാകും.  പീഡനത്തിന് ഇരയായ സ്ത്രീക്ക് അവകാശവും നീതിയും നടപ്പാക്കണം. പ്രതികള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി നിരീക്ഷിച്ചു.  കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ ശിക്ഷയിളവ് നല്‍കി മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് …

ബില്‍ക്കിസ് ബാനു കേസ്; 11 പ്രതികള്‍ക്കും ശിക്ഷായിളവില്ല ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി Read More »

കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ പാവങ്ങളുടെയും അവശ ജനവിഭാഗങ്ങളുടെയും ക്ഷേമത്തിന് : ഹർദീപ് സിംഗ് പുരി

പാലക്കാട് : കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ രാജ്യത്തെ പാവങ്ങളുടെയും അവശ ജനവിഭാഗങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. കേന്ദ്ര ​ഗവൺമെന്റിന്റെ വികസന, ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായി സംഘടിപ്പിച്ചിട്ടുള്ള വികസിത് ഭാരത് സങ്കൽപ് യാത്ര പാലക്കാട് ജില്ലയിലെ വാണിയംകുളം പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമ്പോൾ പാവങ്ങൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.“അടിസ്ഥാന സൗകര്യ വികസനത്തിൽ ലോകോത്തര നിലവാരം ഉറപ്പാക്കി. …

കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ പാവങ്ങളുടെയും അവശ ജനവിഭാഗങ്ങളുടെയും ക്ഷേമത്തിന് : ഹർദീപ് സിംഗ് പുരി Read More »

കോൺഗ്രസിൻ്റെ വരേണ്യമായ മനസ്: കെ.സുരേന്ദ്രൻ

തൃശ്ശൂർ: താഴ്ന്ന ജാതിക്കാരോടുള്ള കോൺഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോൺഗ്രസ് പ്രകടമാക്കിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ജാതീയമായും സാമ്പത്തികമായും തൊഴിൽ പരമായും പിന്നൊക്കം നിൽക്കുന്ന ഏതൊരാളെയും അംഗീകരിക്കാൻ ആവില്ലെന്ന കോൺഗ്രസിൻറെ വരേണ്യമായ മനസ്സാണ് ഇന്ന് തൃശൂരിൽ യൂത്ത് കോൺഗ്രസിലൂടെ പ്രകടമായതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പാർലമെൻറിൽ ഉപരാഷ്ട്രപതിയെ അപമാനിച്ചതും അപമാനിച്ച ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതും രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്. അതിനൊക്കെ മുമ്പ് ഒരു പിന്നോക്ക സമുദായക്കാരിയെ രാഷ്ട്രപതിയാക്കിയതിലും കോൺഗ്രസിൻറെ അസഹിഷ്ണുത പ്രകടമായതാണ്. ഇതാണ് ഇപ്പോഴും നടന്നത്. പ്രധാനമന്ത്രി തൃശ്ശൂരിൽ …

കോൺഗ്രസിൻ്റെ വരേണ്യമായ മനസ്: കെ.സുരേന്ദ്രൻ Read More »

തൃശൂര്‍ പൂരത്തിലെ രാഷ്ട്രീയക്കളി ദൗര്‍ഭാഗ്യകരം

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ രാഷ്ട്രീയക്കളി ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശബരിമലയിലെ അസ്ഥിരതയും വികസമുരടിപ്പും സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചയാണെന്നും മോദി കുറ്റപ്പെടുത്തി. തേക്കിന്‍കാട് മൈതാനത്ത് 2 ലക്ഷം വനിതകള്‍ പങ്കെടുത്ത മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് വികസനം വേണമെങ്കില്‍  ബി.ജെ.പിയ്‌ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നടി ശോഭന, ഗായിക വൈക്കം വിജയലക്ഷ്മി, ക്രിക്കറ്റ് താരം മിന്നുമണി, ബീന കണ്ണന്‍ എന്നിവരും സുരേഷ് ഗോപിയും വേദിയിലുണ്ടായിരുന്നു. സംസ്ഥാനത്തെ വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു തേക്കിന്‍കാട് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 41 മിനിറ്റ് …

തൃശൂര്‍ പൂരത്തിലെ രാഷ്ട്രീയക്കളി ദൗര്‍ഭാഗ്യകരം Read More »

ശക്തന്റെ തട്ടകത്ത് ശക്തി തെളിയിച്ച് മോദിയുടെ റോഡ് ഷോ

തൃശൂര്‍: പൂരങ്ങളുടെ നാട്ടിലെ റോഡ് ഷോയില്‍ തലയെടുപ്പുള്ള കൊമ്പനെപ്പോലെ തിളങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയോടെ തൃശൂര്‍ പൂരത്തിനെന്ന പോലെയായിരുന്നു റൗണ്ടിലേക്ക് ജനപ്രവാഹം. പുഷ്പാലംകൃതമായ ഓറഞ്ച് നിറത്തിലുള്ള വാഹനത്തിലായിരുന്നു മോദിയുടെ റോഡ് ഷോ. തിരമാല കണക്കേ ജനങ്ങള്‍ ഇരമ്പിയെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലഞ്ഞു. ജനത്തിരക്കില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ മാറ്റി. ജില്ലാ ആശുപത്രി ജംഗ്ഷന്‍ മുതല്‍ സ്വരാജ് റൗണ്ടിലും ഇരുവശത്തും കാത്തുനിന്ന ജനം ഹര്‍ഷാരവങ്ങളോടെ മോദിയെ വരവേറ്റു. പൂമഴയ്ക്കിടയിലൂടെയായിരുന്നു റോഡ് ഷോ. വാഹനത്തില്‍ മോദിക്കൊപ്പം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, …

ശക്തന്റെ തട്ടകത്ത് ശക്തി തെളിയിച്ച് മോദിയുടെ റോഡ് ഷോ Read More »

മോദി ഇന്ന് പൂരങ്ങളുടെ നാട്ടില്‍, നഗരത്തില്‍ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; നാല് ലക്ഷം പേര്‍ പങ്കെടുക്കും

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചേക്കും തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ പൂരനഗരംഒരുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടും. കേരളത്തില്‍ നിന്ന് ബി.ജെ.പി ഇക്കുറി അഞ്ച്് സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. സുരേഷ് ഗോപി മത്സരിക്കുമെന്ന് കരുതുന്ന തൃശൂരാണ് ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന മണ്ഡലം.  സ്്്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ട്് വന്‍ ക്ഷേമപദ്ധതിയുടെ പ്രഖ്യാപനം മോദി നടത്തിയേക്കുമെന്നും സൂചനയുണ്ട്്. രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്്്  ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ …

മോദി ഇന്ന് പൂരങ്ങളുടെ നാട്ടില്‍, നഗരത്തില്‍ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; നാല് ലക്ഷം പേര്‍ പങ്കെടുക്കും Read More »

കാവി പുതച്ച് പൂരനഗരം, പ്രധാനമന്ത്രിയെത്തുന്ന സമയത്തില്‍  മാറ്റം

മോദി നാളെ തൃശൂരില്‍; 2 ലക്ഷം വനിതകളുടെ മഹിളാ സംഗമം തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കാവി പുതച്ച് കൊടിതോരണങ്ങളുമായി പൂരനഗരം ഒരുങ്ങി. സ്പെഷൽ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും കേന്ദ്രസേനയുടെയും സുരക്ഷാവലയത്തിലാണ് നഗരം.ഇതിനിടെ പ്രധാനമന്ത്രിയുടെ പരിപാടികളില്‍ മാറ്റം വരുത്തി. ഒരു മണിക്കൂര്‍ നേരത്തെയാക്കി. മൂന്ന് മണിക്കു പകരം രണ്ട് മണിക്ക് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍  പ്രധാനമന്ത്രി ഇറങ്ങും.  തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക് പോകും.കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബി.ജെ.പിയുടെ നേതൃത്വത്തില്‍ കുട്ടനെല്ലൂരിലും ജില്ലാ ജനറല്‍ …

കാവി പുതച്ച് പൂരനഗരം, പ്രധാനമന്ത്രിയെത്തുന്ന സമയത്തില്‍  മാറ്റം Read More »

മഴവില്ലഴകില്‍ വന്യം-2023 ഫോട്ടോ പ്രദര്‍ശനം

തൃശൂര്‍:  വന്യസൗന്ദര്യത്തിന്റെ വേറിട്ടകാഴ്ചയായി ലളിതകലാ അക്കാദമിയില്‍ ഗ്രീന്‍ വാരിയേഴ്‌സിന്റെ വന്യം-2023 ഫോട്ടോ പ്രദര്‍ശനം.  35 വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ കാണാമറയത്തെ കാട്ടറിവുകളുടെ അപൂര്‍വശേഖരമായി 65 ഫോട്ടോകള്‍ പ്രദര്‍ശനത്തിനുണ്ട്.  അപൂര്‍വമായി കാണുന്ന മലമ്പുഴക്കി വേഴാമ്പലും, ഉള്‍വനത്തിലെ വന്യമൃഗങ്ങളുടെ രൗദ്രഭാവങ്ങളും, ചലനങ്ങളും വിവിധ ഫ്രെയിമുകളിലായി പ്രദര്‍ശനത്തിലുണ്ട്. കാടിന്റെ ഉള്ളകത്തെ വൈചിത്രങ്ങളും, വിസ്മയങ്ങളും, രഹസ്യങ്ങളും പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് നവ്യമായൊരനുഭൂതി നല്‍കും. കാടിന്റെ ശാന്തതയും,  പച്ചപ്പും, ചോലകളും, ചക്ക പറിക്കുന്ന കുട്ടിക്കൊമ്പനും, നീന്തിത്തുടിക്കുന്ന നീര്‍നായയും, വര്‍ണാഭമായ ശലഭങ്ങളും,  പീലി നിവര്‍ത്തിയ മയിലുകളും ഗ്രീന്‍ …

മഴവില്ലഴകില്‍ വന്യം-2023 ഫോട്ടോ പ്രദര്‍ശനം Read More »

തൃശൂരില്‍ മോദിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പറേഷന്‍ അഴിച്ചുമാറ്റി, സ്ഥലത്ത് സംഘര്‍ഷം, വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് മേയര്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലുടനീളം ബി.ജെ.പി സ്ഥാപിച്ച മോദിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും കോര്‍പ്പറേഷന്‍ അധികൃതര്‍ അഴിച്ചു മാറ്റിയത്് സംഘര്‍ഷത്തിന് കാരണമായി.  സ്വരാജ് റൗണ്ടിലെ ബോര്‍ഡുകളും കൊടികളുമാണ് അധികൃതര്‍ ഇന്നു രാവിലെ അഴിച്ചു മാറ്റാന്‍ തുടങ്ങിയത്. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരില്‍ എത്തുന്നത്. ഇതറിഞ്ഞ് ബി.ജെ.പി  പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി.  അപ്പോഴേയ്ക്കും ബി.ജെ.പി ജില്ലാ പ്രസിഡന്റ കെ.കെ. അനീഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ എത്തി സംഘര്‍ഷത്തിന് അയവു വരുത്തി. പ്രധാനമന്ത്രിയുടെ …

തൃശൂരില്‍ മോദിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പറേഷന്‍ അഴിച്ചുമാറ്റി, സ്ഥലത്ത് സംഘര്‍ഷം, വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് മേയര്‍ Read More »

ബാബു എടക്കുന്നിയുടെ രചനയില്‍ മോദിയുടെ മണല്‍ ചിത്രം പൂര്‍ത്തിയായി

തൃശൂര്‍ :  വര്‍ണക്കുടകള്‍ വിടരുന്ന തെക്കേഗോപുരനടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണല്‍ചിത്രം പൂര്‍ത്തിയായി. ബാബു എടക്കുന്നിയാണ് 51 അടി ഉയരത്തിലുള്ള മോദിയുടെ മണല്‍ ചിത്രം ഒരുക്കിയത്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് മണലില്‍ ചിത്രം വര തുടങ്ങിയത്. തേക്കിന്‍കാട് മൈതാനത്ത് തെക്കേഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മണല്‍ചിത്രകലാകാരനായ ബാബു എടക്കുന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണല്‍ ചിത്രം ഒരുക്കുന്നത്.  ഏറെ സവിശേഷതകളുള്ള മണല്‍ ചിത്രം ജനുവരി 3ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് സമ്മാനിക്കും.വിവിധ നിറത്തിലുള്ള മണല്‍ത്തരികള്‍ മാര്‍ബിളില്‍ …

ബാബു എടക്കുന്നിയുടെ രചനയില്‍ മോദിയുടെ മണല്‍ ചിത്രം പൂര്‍ത്തിയായി Read More »

തര്‍ക്കം തീര്‍ന്നു, തൃശൂര്‍ പൂരം കെങ്കേമമാകും

തൃശൂര്‍: ഇത്തവണയും തൃശൂര്‍  പൂരം കെങ്കേമമാകും. എക്‌സിബിഷന്‍ നടത്തുന്നതിനുള്ള തറവാടകയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് പൂരം പ്രതിസന്ധി തീര്‍ന്നത്.എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ  വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് പൂരം എക്‌സിബിഷന്‍ നടത്തുന്നതിന് തറവാടകയായി 2.20 കോടി നല്‍കണമെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. തുക സംബന്ധിച്ച തര്‍ക്കത്തില്‍ ഇക്കൊല്ലത്തെ പൂരം കഴിഞ്ഞ ശേഷം ചര്‍ച്ച തുടരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും …

തര്‍ക്കം തീര്‍ന്നു, തൃശൂര്‍ പൂരം കെങ്കേമമാകും Read More »