Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

തൃശൂര്‍ പൂരം പ്രതിസന്ധി തീര്‍ക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ബോണ്‍ നത്താലെ ഡിസംബര്‍ 27ന് തൃശൂര്‍: തൃശൂര്‍ പൂരം പ്രതിസന്ധി തീര്‍ക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന്മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ബോണ്‍ നത്താലെയുടെ നടത്തിപ്പ് അറിയിക്കാന്‍ ബിഷപ് പാലസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ പൂരവും, ബോണ്‍ നത്താലെയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായാണ് ആഘോഷിക്കുന്നത്. തൃശൂര്‍ പൂരം മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്.തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക്് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍പ്്്് തൃശൂര്‍ പൂരം അനിശ്ചിതത്വത്തിലായപ്പോള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുമായി താന്‍ …

തൃശൂര്‍ പൂരം പ്രതിസന്ധി തീര്‍ക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് Read More »

ഡ്രൈവര്‍ ക്രിസ്മസ് പാപ്പയായി, ശക്തന്‍ സ്റ്റാന്‍ഡില്‍ ചീനിക്കാസ് ബസില്‍ ക്രിസ്മസ് ആഘോഷം

തൃശൂര്‍: ക്രിസ്മസ് പാപ്പയായെത്തിയ ഡ്രൈവര്‍ യാത്രക്കാര്‍ക്ക് ക്രിസ്മസ് മധുരമായി കേക്ക് നല്‍കി. രാവിലെ എട്ടരയോടെ നഗരത്തിലെ ശക്തന്‍ സ്റ്റാന്‍ഡിലാണ് വേറിട്ട ക്രിസ്മസ് ആഘോഷം നടന്നത്. ഡ്രൈവര്‍ ഷിജിത്ത് ക്രിസ്മസ് പാപ്പയുടെ വേഷം ധരിച്ചാണ് ബസോടിച്ചത്. വര്‍ണബലൂണുകളും, നക്ഷത്രങ്ങളുമായി ചീനിക്കാസ് ബസ് അലങ്കരിച്ചിരുന്നു. ബസുകള്‍ വര്‍ണാഭമായി അലങ്കരിച്ചതോടെ ക്രിസ്മസ് ആഘോഷനിറവിലാണ് ശക്തന്‍സ്റ്റാന്‍ഡ്. തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസാണ് ചീനിക്കാസ്. തൃശൂര്‍: ക്രിസ്മസ് പാപ്പയായെത്തിയ ഡ്രൈവര്‍ യാത്രക്കാര്‍ക്ക് ക്രിസ്മസ് മധുരമായി കേക്ക് നല്‍കി. രാവിലെ എട്ടരയോടെ നഗരത്തിലെ ശക്തന്‍ സ്റ്റാന്‍ഡിലാണ് …

ഡ്രൈവര്‍ ക്രിസ്മസ് പാപ്പയായി, ശക്തന്‍ സ്റ്റാന്‍ഡില്‍ ചീനിക്കാസ് ബസില്‍ ക്രിസ്മസ് ആഘോഷം Read More »

തറവാടക ദേവസ്വങ്ങള്‍ കൂട്ടിനല്‍കാനിടയില്ല, പ്രശ്‌നപരിഹാരം മുഖ്യമന്ത്രിയിലേക്ക്

തൃശൂര്‍ പൂരം പ്രതിസന്ധി, നാളെ ചര്‍ച്ച രാമനിലയത്തില്‍ തൃശൂര്‍: തൃശൂര്‍ പൂരത്തിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ നാളെ  രാമനിലയത്തില്‍ മന്ത്രിതല ചര്‍ച്ച നടത്തും. നാളെ വൈകീട്ട് നടക്കുന്ന ചര്‍ച്ചയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടടക്കം പങ്കെടുക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചയ്‌ക്കെത്തും.തേക്കിന്‍കാട് മൈതാനത്ത് പൂരം എക്‌സിബിഷന്‍ നടത്തുന്നിന് തറവാടക കൂട്ടി നല്‍കില്ലെന്ന നിലപാടിലാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍.നേരത്തെ നല്‍കിയ 39 ലക്ഷം നല്‍കും. 2 കോടി 20 ലക്ഷം നല്‍കണമെന്നാണ് …

തറവാടക ദേവസ്വങ്ങള്‍ കൂട്ടിനല്‍കാനിടയില്ല, പ്രശ്‌നപരിഹാരം മുഖ്യമന്ത്രിയിലേക്ക് Read More »

ചാലക്കുടിയില്‍ പോലീസ് ജീപ്പ് ഡിവൈഎഫ്‌ഐക്കാര്‍ തകര്‍ത്തതായി പരാതി, ഡിവൈഎസ്പിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം

ചാലക്കുടി::  ചാലക്കുടിയില്‍ പൊലീസ് ജീപ്പ് ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചുതകര്‍ത്തതായി പരാതി.  സംഭവത്തിന് പിന്നാലെ ചാലക്കുടിയില്‍ വീണ്ടും പൊലീസിന് നേരെ കൈയ്യേറ്റം. ജീപ്പ് തകര്‍ത്ത പ്രതിയെ തിരഞ്ഞെത്തിയ ഡിവൈ.എസ.്പിയെ എസ്.എഫ്.ഐ – ഡി..വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതായി പരാതി.  ചാലക്കുടി ഐ.ടി.ഐക്ക് സമീപത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ താമസ സ്ഥലത്ത് പ്രതിയെ തിരഞ്ഞെത്തിയപ്പോഴാണ് ഡിവൈ.എസ്.പി ടി.എസ് .സിനോജിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റത്തിന് ശ്രമിച്ചത്.  ഇതോടെ പോലീസ് വീണ്ടും ലാത്തി വീശി. ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് ഡി.വൈ.എഫ്.ഐ …

ചാലക്കുടിയില്‍ പോലീസ് ജീപ്പ് ഡിവൈഎഫ്‌ഐക്കാര്‍ തകര്‍ത്തതായി പരാതി, ഡിവൈഎസ്പിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം Read More »

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

തൃശൂര്‍: സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ഗുരുവായൂര്‍ സ്വദേശി ഇസ്ര (20) ആണ് മരിച്ചത്. ഇസ്രയുടെ മൃതദേഹം തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയായിരുന്നു. അപകടം.’ അമ്മ ഷൈല, സഹോദരങ്ങൾ ബിലാൽ, ഉഷാ, മാർവ

തൃശൂരിലെ സപ്ലൈകോ ചന്തയില്‍ അരിയും, മല്ലിയും മാത്രം,മേയറും, എംഎല്‍എയും ഇറങ്ങിപ്പോയി

തൃശൂര്‍: ക്രിസ്മസിന്  രണ്ട് ദിനം മാത്രം ശേഷിക്കേ സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂഇയര്‍ ചന്തയില്‍ നിത്യോപയോഗസാധനങ്ങളില്ല. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വടക്കേസ്റ്റാന്‍ഡിലെ ക്രിസ്മസ് ചന്ത ഉദ്ഘാടനച്ചടങ്ങിനെത്തിയ എം.എല്‍.എ.പി. ബാലചന്ദ്രനും, മേയര്‍ എം.കെ.വര്‍ഗീസും ഇറങ്ങിപ്പോയി. 13 ഇനം നിത്യോപയോഗസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അരിയും മല്ലിയും മാത്രമാണ്  സ്‌റ്റോക്കുണ്ടായിരുന്നത്.പുതുക്കാട്, വാടാനപ്പള്ളി, കാഞ്ഞാണി, വടക്കാഞ്ചേരി എന്നീ ദൂരദിക്കുകളില്‍ നിന്നുപോലും സാധനങ്ങളില്‍ വാങ്ങാന്‍ ആളുകള്‍ എത്തിയിരുന്നു. കാഞ്ഞാണിയില്‍ നിന്നുള്ള തൊഴിലുറപ്പുതൊഴിലാളിയായ സ്ത്രീ ജോലി മുടക്കിയാണ് എത്തിയത്.ഉദ്ഘാടനസമയം എത്തിയപ്പോഴെക്കും സപ്ലൈകോ ചന്തയില്‍ …

തൃശൂരിലെ സപ്ലൈകോ ചന്തയില്‍ അരിയും, മല്ലിയും മാത്രം,മേയറും, എംഎല്‍എയും ഇറങ്ങിപ്പോയി Read More »

തൃശൂര്‍ പൂരം പ്രതിസന്ധി: സര്‍ക്കാര്‍ സമവായത്തിന്

തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന് തറവാടക കൂട്ടിയതില്‍ പ്രതിഷേധം ശക്തമായതോടെ സമവായശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു. റവന്യൂമന്ത്രി കെ.രാജനും, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാറും തൃശൂര്‍ പൂരം സംഘാടകരുമായി ചര്‍ച്ച നടത്തിയേക്കും.മിക്കവാറും ഞായറാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാളെ നവകേരളസദസ് സമാപിക്കുന്നതോടെ മന്ത്രിമാരുടെ തിരക്ക് തീരും. ഇക്കുറി തൃശൂര്‍ പൂരം നേരത്തെയാണ്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. തറവാടക വിവാദത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഇക്കാര്യം സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ പ്രതികരണം എരിതീയില്‍ …

തൃശൂര്‍ പൂരം പ്രതിസന്ധി: സര്‍ക്കാര്‍ സമവായത്തിന് Read More »

പൂരം എക്‌സിബിഷന്റെ തറവാടക കൂട്ടിയത് പിന്‍വലിക്കണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി ഇടപെടണം തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിലെ പ്രതിസന്ധി തീര്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക കൂട്ടിയത് പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ടി.എന്‍.പ്രതാപന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകല്‍ സമരം സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂരം എക്‌സിബിഷനുള്ള തറവാടക കൂട്ടിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സമീപനം മാറണം. ദേവസ്വം ബോര്‍ഡിന് എന്തിനാണ് പിടിവാശിയെന്നും അദ്ദേഹം …

പൂരം എക്‌സിബിഷന്റെ തറവാടക കൂട്ടിയത് പിന്‍വലിക്കണമെന്ന് ചെന്നിത്തല Read More »

അതിജീവിതയെ ബലാത്സംഗം ചെയ്‌തെന്ന കേസ്;മുന്‍ സീനിയര്‍ ഗവ.പ്ലീഡര്‍ മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മുന്‍ സീനിയര്‍ ഗവ പ്ലീഡര്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അന്വേഷണ ഉദ്യോ?ഗസ്ഥന്‍ മുമ്പാകെ കീഴടങ്ങിയാല്‍ ജാമ്യാപേക്ഷയില്‍ വൈകാതെ തീരൂമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

തൃശൂര്‍ പൂരത്തിന്റെ പേരില്‍ തറവേല നിര്‍ത്തണം, ദേവസ്വം ബോര്‍ഡിനോട് കെ.മുരളീധരന്‍

തൃശൂര്‍ : പൂരം പ്രദര്‍ശന നഗരിയുടെ തറവാടകയുടെ പേരില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തറക്കളി കളിക്കരുതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എം.പിയുടെയും ഡ.സി.സിപ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് കോര്‍പ്പറേഷനുമുന്‍പില്‍ നടത്തുന്ന രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളല്ലാത്തവര്‍ ദേവസ്വം ഭരിക്കരുതെന്ന മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നിലപാട് ശരിയാണെന്ന് ഇതോടെ ബോധ്യപ്പെട്ടിരിക്കുകയാണ്. കൊച്ചിന്‍ ദേവസ്വത്തിന് തൃശൂര്‍ പൂരം നടത്തിപ്പില്‍ ഒരു റോളുമില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.. …

തൃശൂര്‍ പൂരത്തിന്റെ പേരില്‍ തറവേല നിര്‍ത്തണം, ദേവസ്വം ബോര്‍ഡിനോട് കെ.മുരളീധരന്‍ Read More »

തല്ലിയാല്‍ തിരിച്ചുതല്ലുന്നതും ജീവന്‍രക്ഷാപ്രവര്‍ത്തനമാണെന്ന് കെ.മുരളീധരന്‍.എം.പി

തൃശൂര്‍: തല്ലിയാല്‍ തിരിച്ചുതല്ലുന്നതും ജീവന്‍രക്ഷാപ്രവര്‍ത്തനമാണെന്ന് കെ.മുരളീധരന്‍.എം.പി പറഞ്ഞു. രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് കരുതല്‍ തടങ്കലിലാക്കിയ യൂത്ത് കോണ്‍ഗ്രസുകാരെ  ഡി.വൈ.എഫ്.ഐക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ കയറി തല്ലി. തല്ലിയാല്‍ തിരിച്ചുതല്ലുമെന്നാണ് ഇ.പി.ജയരാജന്‍ പറഞ്ഞത്. തല്ലിയാല്‍ തങ്ങളും തിരിച്ചടിക്കും. തലസ്ഥാനത്ത് കണ്ടത് അതാണ്. തല്ലിത്തന്നെ  കണക്ക് തീര്‍ക്കും, അതിന് തങ്ങളെയാരും കുറ്റം പറയരുത്. സദസ്സ് 23ന് തീരും. എന്നാലും പ്രതിഷേധം തുടരും.നവകേരളസദസ്സ് മതില്‍ പോളിക്കല്‍ ജാഥയായിരുന്നു. പിന്നീട് തല്ലല്‍ ജാഥയായി. പണിയില്ലാതെയായതോടെ മന്ത്രിമാര്‍ മോര്‍ണിംഗ് നടത്തത്തിന് ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷത്തെ കുറ്റം …

തല്ലിയാല്‍ തിരിച്ചുതല്ലുന്നതും ജീവന്‍രക്ഷാപ്രവര്‍ത്തനമാണെന്ന് കെ.മുരളീധരന്‍.എം.പി Read More »

പൂരം നടത്തിപ്പിന്റെയും എക്‌സിബിഷന്റെയും യഥാര്‍ത്ഥ കണക്ക് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ പുറത്തുവിടണം.

തൃശൂര്‍: തൃശൂര്‍ പൂരം നടത്തേണ്ടത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ ഉത്തരവാദത്വമാണെന്ന് ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്‍ശന്‍ അറിയിച്ചു. പൂരത്തിന്റെ ശോഭ കെടുത്തുന്ന ഒരു പ്രവര്‍ത്തനവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. കൊച്ചിന്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ പൂരം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന മട്ടില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.പൂരം എക്‌സിബിഷന്റെ തറവാടക വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് ഹൈക്കോടതിയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശിച്ച പ്രകാരമുള്ള തറവാടകയാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. വാടക നിശ്ചയിച്ചത് …

പൂരം നടത്തിപ്പിന്റെയും എക്‌സിബിഷന്റെയും യഥാര്‍ത്ഥ കണക്ക് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ പുറത്തുവിടണം. Read More »

മോദിക്ക് സമ്മാനിക്കാന്‍ മോദിയുടെ മണല്‍ ചിത്രരചനയില്‍ ബാബു എടക്കുന്നി

തൃശൂര്‍ : പത്ത് ദിനങ്ങള്‍ മാത്രം കാത്തിരിക്കുക. വര്‍ണക്കുടകള്‍ വിടരുന്ന തെക്കേഗോപുരനടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണല്‍ചിത്രം മറ്റൊരു വിസ്മയക്കാഴ്ചയാകും. തേക്കിന്‍കാട് മൈതാനത്ത് തെക്കേഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മണല്‍ചിത്രകലാകാരനായ ബാബു എടക്കുന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണല്‍ ചിത്രം ഒരുക്കുന്നത്. പത്ത് ദിവസത്തിനകം മോദിയുടെ ബഹുവര്‍ണ മണല്‍ ചിത്രം പൂര്‍ത്തിയാകും.  ഏറെ സവിശേഷതകളുള്ള മണല്‍ ചിത്രം ജനുവരി 2ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് സമ്മാനിക്കും.വിവിധ നിറത്തിലുള്ള മണല്‍ത്തരികള്‍ മാര്‍ബിളില്‍ നിന്നാണ് തയ്യാറാക്കുന്നത്. ഭാരതത്തിലെ 51 സ്ഥലങ്ങളില്‍ …

മോദിക്ക് സമ്മാനിക്കാന്‍ മോദിയുടെ മണല്‍ ചിത്രരചനയില്‍ ബാബു എടക്കുന്നി Read More »

പൂക്കളുടെ വസന്തോത്സവം 22 മുതല്‍

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് പുഷ്‌പോത്സവം ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെ നടത്തും. മൂന്നരയേക്കറില്‍ ഒരുക്കിയ പൂക്കളാണ് ഇത്തവണത്തെ സവിശേഷതയെന്ന്്് ജനറല്‍ കണ്‍വീനര്‍ കെ.രാധാകൃഷ്ണന്‍ . ട്രിച്ചൂര്‍ അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേള 22ന് 4 മണിക്ക് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. തേക്കിന്‍കാട് മൈതാനത്തിന്റെ വടക്ക് ഭാഗത്ത് നെഹ്‌റുപാര്‍ക്കിന് സമീപമാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ജില്ലാ പഞ്ചായത്ത്, കാര്‍ഷിക സര്‍വ്വകലാശാല, കൃഷിവകുപ്പ്, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് …

പൂക്കളുടെ വസന്തോത്സവം 22 മുതല്‍ Read More »

വികസിത് ഭാരത് സങ്കൽപ് യാത്ര മുല്ലശ്ശേരി പഞ്ചായത്തിൽ

തൃശ്ശൂർ : വികസിത് ഭാരത് സങ്കല്‍പ് യാത്ര മുല്ലശ്ശേരി ബ്ലോക്കിലെ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീദേവി ജയരാജൻ നിർവഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളിലെ അംഗങ്ങളായി വിജയകരമായ സംരംഭങ്ങൾ നടത്തുന്ന ഗുണഭോക്താക്കളെ ചടങ്ങിൽ ആദരിച്ചു. ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.പരിപാടിയുടെ ഭാ​ഗമായി കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. നബാർഡ് ഡി.ഡി.എം സെബിൻ ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ, …

വികസിത് ഭാരത് സങ്കൽപ് യാത്ര മുല്ലശ്ശേരി പഞ്ചായത്തിൽ Read More »

ആമ്പക്കാടൻ ജംഗ്ഷനിൽ ലോറി മറിഞ്ഞു

തൃശൂർ: തിരക്കേറിയ കിഴക്കേക്കോട്ട ആമ്പക്കാടൻ ജംഗ്ഷനിൽ ലോറി മറിഞ്ഞു. പൈവുഡ് കയറ്റി കുന്നംകുളത്തേക്ക് പോയിരുന്ന kL24k 2330 ലോറിയാണ് ഇന്ന് രാവിലെ 10 മണിയോടെ അപകടത്തിൽപ്പെട്ടത് .പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ചെറിയ റോഡിലൂടെ ഗതാഗത നിയമം തെറ്റിച്ചാണ് ലോറി വന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല.

നരഭോജി കടുവ തൃശൂർ പുത്തൂർ മൃഗശാലയിൽ

തൃശൂർ: വയനാട് വാകേരിയിൽ ഭീതിവിതച്ച നരഭോജി കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് മാറ്റി ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ ഉച്ചയോടെ കടുവ കുടുങ്ങുകയായിരുന്നു.കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവ ഇന്നലെ ഉച്ചയോടെയാണ് കൂട്ടിലായത്. ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തിൽ ഏഴു കടുവകൾക്കുള്ള കൂടുകളാണുള്ളത്. ഡബ്ല്യു.ഡബ്ല്യു.എൽ 45 കൂടി എത്തിയതോടെ എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് …

നരഭോജി കടുവ തൃശൂർ പുത്തൂർ മൃഗശാലയിൽ Read More »

സി.എന്‍.അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്‌പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം

വരടിയം സെന്ററില്‍ വെച്ച് ഡി.സി.സി സെക്രട്ടറി എം.എ.രാമകൃഷ്ണനെ മര്‍ദിച്ച മണ്ഡലം പ്രസിഡണ്ട് പി.വി.ബിജുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജോസ് വള്ളൂരിന് പരാതി നല്‍കിയതായും ലിന്റോ അറിയിച്ചു തൃശുര്‍: വരടിയം സെന്ററില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പതിവ് പോലെ സി.എന്‍.ബാലകൃഷ്ണന്‍ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ അടാട്ട് ബ്ലോക് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം പത്രസമ്മേളനത്തില്‍ അറിയിച്ചു. തനിക്ക് ഒരു വിശദീകരണ നോട്ടീസ് പോലും നല്‍കാതെയാണ് ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍ തന്നെ …

സി.എന്‍.അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്‌പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം Read More »

തൃശൂര്‍ പൂരം ചടങ്ങാക്കേണ്ടി വരുമെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്തയോഗം

എക്‌സിബിഷന്‍ നടത്താന്‍ 2 കോടി 20 ലക്ഷം വാടക നല്‍കാന്‍ കഴിയില്ല തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടത്തുന്നതിന് തേക്കിന്‍കാട് മൈതാനത്തിനുള്ള വാടക 2 കോടി 20 ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്തയോഗം.2022-ല്‍ വാടകയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത്  39 ലക്ഷം രൂപയാണ്. വാടക കൂട്ടിയത് പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങായി മാത്രം  നടത്തേണ്ടി വരുമെന്ന് യോഗം ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.ഈ വര്‍ഷമാണ് വാടക കൂട്ടിയത്. ഇക്കാര്യം തര്‍ക്കവിഷയമായി കോടതിയുടെ …

തൃശൂര്‍ പൂരം ചടങ്ങാക്കേണ്ടി വരുമെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്തയോഗം Read More »

പുത്തൻ വെട്ടോഴിയിൽ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്

തൃശ്ശൂർ : Jപുത്തൻവെട്ടുവഴിയിൽ ബസ്സും കാറും കുട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് കാർ യാത്രക്കാരായ ഒലൂക്കാരൻ വീട്ടിൽ മിന്നു ( 34 ) റെജീന ( 63 )ജുവാൻ ( 7 ) ഇവാൻ (6) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു