റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം:അകത്ത് കലാമത്സരങ്ങളുടെ അരങ്ങേറ്റം,പുറത്ത് പാട്ടു പാടിയും പടം വരച്ചും പ്രതിഷേധ സമരം
തൃശൂര്‍: റവന്യൂ ജില്ലാ കലോത്സവ വേദിയായ ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂളില്‍പാട്ടു പാടിയും, പടം വരച്ചും കലാധ്യാപകരുടെയും കലാവിദ്യാര്‍ത്ഥികളുടെയും പ്രതിഷേധ സമരം അരങ്ങേറി. സ്‌പെഷലിസ്റ്റ് അധ്യാപക സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിന്റെ കിഴക്കേ ഗേറ്റിന്റെ സമീപത്തായിരുന്നു പ്രതിഷേധ ധര്‍ണ. കലോത്സവം കാണാനെത്തിയവര്‍ക്ക് ചിത്രങ്ങള്‍ വരച്ചും പാട്ടുകള്‍ ആലപിച്ചുമുള്ള സമരം പുതുമയായി.കവിയും ചലച്ചിത്രഗാന രചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കലാ വിദ്യാര്‍ത്ഥിയായ ദയ നമ്പിയത്ത് അധ്യക്ഷത വഹിച്ചു. സ്‌പെഷലിസ്റ്റ് അധ്യാപക സംഘടനാ ജില്ലാ പ്രസിഡണ്ട് …