Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

സംസ്ഥാനത്ത് വ്യാപക ലഹരിവേട്ട: പിടിയിലായത് മൂവായിരത്തോളം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ  ഭാഗമായി അറസ്റ്റിലായത് 2,854 പേര്‍. 1.312 കിലോ എം.ഡി.എം.എയും മറ്റ് മയക്കുമരുന്നുകളുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കൈവശംവച്ചതിന് 2,762 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്ന് വരെയായിരുന്നു ഡി ഹണ്ട്. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്റെ  നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്.

ഓയിൽ ഗോഡൗണിന് ജീവനക്കാരൻ തീവച്ചു. മൂന്നരക്കോടിയുടെ നഷ്ടം

തൃശൂർ : മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് ജീവനക്കാരൻ തീവച്ചു. ഗോഡൗൺ പൂർണ്ണമായും കത്തി നശിച്ചു.വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോൾ കെമിക്കൽസ് ഓയിൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം .മൂന്നരക്കോടിയുടെ നഷ്ടമുണ്ട്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലെ പ്രതികാരമായാണ് തീവച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിൽ മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ടിറ്റോ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിയിൽ നിന്നു പിരിച്ചുവിട്ടതിലെ പ്രതികാരമായാണ് തീവച്ചതെന്നാണ് പോലീസിന് നല്‌കിയ മൊഴി . കമ്പനിയുടെ അകത്ത് നിർമ്മാണത്തിന് ആവശ്യമായ …

ഓയിൽ ഗോഡൗണിന് ജീവനക്കാരൻ തീവച്ചു. മൂന്നരക്കോടിയുടെ നഷ്ടം Read More »

എസ്എസ്എൽസി : ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

തൃശ്ശൂര്‍ : ജില്ലയില്‍ 267 സെന്ററുകളിലായി 36,145 വിദ്യാര്‍ത്ഥികള്‍ ഇന്നലെ ( മാര്‍ച്ച് 3) എസ്എസ്എല്‍സി പരീക്ഷ എഴുതി. മൂന്നു കുട്ടികള്‍ ഹാജരായില്ല. മതിലകം സെയിന്റ് ജോസഫ്‌സ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് (565 വിദ്യാര്‍ത്ഥികള്‍). എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 555 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. രാമവര്‍മ്മപുരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി മാമ്പുള്‍ ഹൂദ സ്‌കൂള്‍ എന്നീവിടങ്ങളില്‍ ആണ് ഏറ്റവും കുറവ് …

എസ്എസ്എൽസി : ആദ്യദിനം ജില്ലയില്‍ 36,145 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി Read More »

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ് പി. ഏബ്രഹാം മരിച്ച നിലയില്‍

കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി. ഏബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശേരിക്ക് അടുത്ത് തുരുത്തിശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഡോക്ടര്‍ ഫാം ഹൗസില്‍ എത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ചു.പിന്നീട് രാത്രി വൈകി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  ഫാം ഹൗസില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ടെന്നാണ് …

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ് പി. ഏബ്രഹാം മരിച്ച നിലയില്‍ Read More »

ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍  എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍  എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. സംസ്ഥാനത്ത് …

ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍  എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി Read More »

കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാരി എന്ന് വിളിക്കുന്ന അനന്തു ( 26) ഇളവള്ളി ഹൗസ്, പടവരാട് ദേശം, ഒല്ലൂർ വില്ലേജ്, തൃശ്ശൂർ എന്നയാളെ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കാപ്പ വകുപ്പ് ചുമത്തിയതുപ്രകാരം ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ്. സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ പി. എം. ലാലു, സുഭാഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് കരുതൽ തടങ്കൽ ഉത്തരവ് നടപ്പിലാക്കിയത്. രണ്ടാമത്തെ …

കാപ്പ ചുമത്തി ജയിലിലടച്ചു Read More »

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും‌ ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). പരീക്ഷ എഴുതുന്ന കുട്ടികൾക്ക് …

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ മുതൽ Read More »

ഷഹബാസ് കൊലപാതകം; പ്രതികളെ രഹസ്യ കേന്ദ്രത്തില്‍ പരീക്ഷയ്ക്കിരുത്തും

കോഴിക്കോട: സുരക്ഷാകാരണങ്ങളാല്‍ മുഹമ്മദ് ഷഹബാസ് കൊലപാതകക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റാന്‍ പൊലീസ്. സ്‌കൂളിലെ പരീക്ഷ പ്രതികള്‍ കഴിയുന്ന ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ നടത്തണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പൊലീസ് കത്ത് നല്‍കി. റൂറല്‍ എസ്പി കെ ഇ ബൈജുവാണ് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് അന്വേഷണ ഉദ്യോ?ഗസ്ഥനായ ഐപി സായൂജ് ഡിഇഒക്ക് കത്തു നല്‍കുകയായിരുന്നു. സ്‌കൂളില്‍ പ്രതികള്‍ പരീക്ഷ എഴുതുന്നത് പ്രശ്‌നങ്ങള്‍ക്ക് സാധ്യത എന്ന് പോലീസ് പറയുന്നു. വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ …

ഷഹബാസ് കൊലപാതകം; പ്രതികളെ രഹസ്യ കേന്ദ്രത്തില്‍ പരീക്ഷയ്ക്കിരുത്തും Read More »

മാളയില്‍ ബോട്ട് മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു

തൃശൂര്‍: മാള കുണ്ടൂര്‍ പുഴയില്‍ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി അനന്തു ബിജു (26) ആണ് മരിച്ചത്. മാള  ആറാട്ടുകടവ് കുണ്ടൂര്‍ പുഴയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കുണ്ടൂര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. മാള കുണ്ടൂര്‍ സ്വദേശിയായ ജിത്തുവിന്റെ  വീട്ടില്‍ പെരുന്നാള്‍ ആഘോഷത്തിന് എത്തിയതാണ് അനന്തു ബിജു. ബാംഗളൂരുവില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇവര്‍. അഞ്ച് പേരുള്ള സംഘം ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അനന്തു ബിജു മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും …

മാളയില്‍ ബോട്ട് മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു Read More »

കേരളത്തില്‍ നാളെ  റമദാന്‍ വ്രതാരംഭം

മലപ്പുറം: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. പൊന്നാനിയിലും കാപ്പാടും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി കണ്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വ്രതാനുഷ്ഠാനം ആരംഭിച്ചു.

തൃശൂര്‍ പൂരം നടത്തിപ്പിന് ആക്ഷന്‍ പ്ലാന്‍,പാളിച്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം സുരക്ഷയ്ക്ക് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കും. തൃശൂര്‍ പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലായിരിക്കും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുക. പൂരം നടത്തിപ്പില്‍ പാളിച്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ന്ന യോഗത്തില്‍  കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു. മെയ് 6 നാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം.  പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം എക്‌സിബിഷന് …

തൃശൂര്‍ പൂരം നടത്തിപ്പിന് ആക്ഷന്‍ പ്ലാന്‍,പാളിച്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി Read More »

ഹിന്ദുത്വമെന്ന ആശയമാണ് ഗാന്ധിജിയെ ഇല്ലാതാക്കിയത് : സുനിൽ പി. ഇളയിടം

തൃശൂർ : ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ അല്ലെന്നും ഹിന്ദുത്വമെന്ന ആശയമാണ് ഗാന്ധിജിയെ ഇല്ലാതാക്കിയതെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. ഹിന്ദുത്വമെന്ന ആശയത്തിൻ്റെ പേരിൽ സാമ്രാജാത്വം അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികൾക്കെതിരെ നിരന്തര പോരാട്ടങ്ങൾ അനിവാര്യമാണ്. കെപിസിസി വിചാർ വിഭാഗ് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഗാന്ധിജിയുടെ മതം എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുനിൽ പി. ഇളയിടം.

ഡി ഹണ്ട് ഓപ്പറേഷനിൽ തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ആകെ 194 കേസുകൾ റെജിസ്റ്റർ ചെയ്തു

തൃശൂർ: ഫെബ്രുവരി 22 മുതൽ മാർച്ച് 1 വരെയുള്ള ഒരാഴ്ച കാലയളവിൽ ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ നടത്തിയ ഡി ഹണ്ട് ഓപ്പറേഷനിൽ തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ആകെ 194 കേസുകൾ റെജിസ്റ്റർ ചെ്യതു . 201 അറസ്റ്റ് രേഖപെടുത്തുകയും 9 പേരെ റിമാൻറ് ചെയ്തു. 3.41 ഗ്രാം എം ഡി എം എ, 8.613 കിലോ ഗ്രാം കഞ്ചാവ്, 169 ഗഞ്ചാ ബീഡി എന്നിവയാണ് വിവധയിടങ്ങളിൽ നടന്ന പരിശോധനകളിൽ പിടിച്ചെടുത്തത്.. 194 കേസുകളിൽ 20 സ്മാൾ ക്വാൺണ്ടിറ്റി …

ഡി ഹണ്ട് ഓപ്പറേഷനിൽ തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ആകെ 194 കേസുകൾ റെജിസ്റ്റർ ചെയ്തു Read More »

2മാസത്തിനുള്ളിൽ തൃശൂർ സിറ്റി പോലീസ് കത്തിച്ചു കളഞ്ഞത് 2.37 കോടി രൂപയോളം വിലവരുന്ന ലഹരി വസ്തുക്കൾ

തൃശൂർ : രണ്ട് മാസത്തിനുള്ളിൽ തൃശൂർ സിറ്റി പോലീസ് കത്തിച്ചു കളഞ്ഞത്2 കോടി 37 ലക്ഷത്തി എണ്ണായിരം രൂപയോളം വിലവരുന്ന ലഹരി വസ്തുക്കൾ. ജനുവരി മാസത്തിൽ 99.120 കിലോഗ്രാം കഞ്ചാവും, 236.27 ഗ്രാം മെത്താഫിറ്റാമിനും, 500 ഗ്രാം MDMA യൂം, 5.274 കിലോഗ്രാം HASHISH ഓയിലുമാണ് സിറ്റി പൊലീസ് നശിപ്പിച്ചത്. ഫെബ്രുവരി മാസത്തിൽ 105.944 കിലോഗ്രാം കഞ്ചാവും, 95.57 ഗ്രാം മെത്തംഫെറ്റമിനുമാണ് ചിറ്റിശ്ശേരിയിലെ ഓട്ടുകമ്പനിയിൽ വച്ച് നശിപ്പിച്ചത്.

കോര്‍പ്പറേഷന്‍ വാഹനത്തിലെ ബീക്കണ്‍ ലൈറ്റിനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

തൃശൂര്‍: സര്‍ക്കാര്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് തൃശൂര്‍ കോര്‍പ്പറേഷന്റെ വാഹനം ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നതിനെതിരെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ കെ.എല്‍.08 ബിഎം 1680 നമ്പറിലുള്ള ജീപ്പാണ് ബീക്കണ്‍ ലൈറ്റ് വെച്ച് ചീറിപ്പായുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നത് മൂലം ഈ വാഹനം പോലീസ് വാഹനമാണ് എന്ന് പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കുന്ന സ്ഥിതിയാണെന്ന് ജോണ്‍ ഡാനിയല്‍ …

കോര്‍പ്പറേഷന്‍ വാഹനത്തിലെ ബീക്കണ്‍ ലൈറ്റിനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി Read More »

കോഴിക്കോട് വിദ്യാര്‍ഥി സംഘര്‍ഷം: ചികിത്സയിലായിരുന്ന പത്താംക്ലാസുകാരന്‍ മരിച്ചു

കോഴിക്കോട് : താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാത്ഥികള്‍ തമ്മിലുണ്ടായ തമ്മില്‍ത്തല്ലില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷഹബാസ് രാത്രി 12.30 ഓടെയാണ് മരിച്ചത്. ഞായറാഴ്ച ട്യൂഷന്‍ സെന്ററില്‍ ‘ഫെയര്‍വെല്‍ പാര്‍ട്ടി’ക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാനാണ് എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചത്. പാര്‍ട്ടിയില്‍ എളേറ്റില്‍ വട്ടോളി എം ജെ …

കോഴിക്കോട് വിദ്യാര്‍ഥി സംഘര്‍ഷം: ചികിത്സയിലായിരുന്ന പത്താംക്ലാസുകാരന്‍ മരിച്ചു Read More »

കേരളത്തില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി:  കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. ഹൈക്കമാന്‍ഡ് പൂര്‍ണ നിരീക്ഷണം നടത്തും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയിലായിരുന്നു ഹൈ്ക്കമാന്‍ഡിന്റെ തീരുമാനം. കെ സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷനായി തല്‍ക്കാലം തുടരും. കെപിസിസി തലത്തില്‍ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളില്‍ മാത്രം പുനസംഘടന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.  പാര്‍ട്ടിയുടെ കൂടെ നില്‍ക്കുമെന്ന് ശശി തരൂര്‍ യോഗത്തില്‍ അറിയിച്ചു. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും …

കേരളത്തില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് Read More »

ആശാ വര്‍ക്കേഴ്‌സിന് ബദലായി ഹെല്‍ത്ത് വോളണ്ടിയേഴ്‌സിനെ നിയമിച്ചേക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കേഴ്‌സിന്റെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍. ആശാ വര്‍ക്കേഴ്‌സിന് പകരം ഹെല്‍ത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നല്‍കും. പരിശീലനം നല്‍കാന്‍ 11.70 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നത്. സംസ്ഥാനത്ത് 1500 ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാനാണ് തീരുമാനം..

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റംസാന്‍ വ്രതാരംഭം

മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച  റംസാന്‍ വ്രതാരംഭം. സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ., ഖത്തര്‍ എന്നിവിടങ്ങളിലാണ് നാളെ റംസാന്‍ ആരംഭിക്കുക. മാസപ്പിറവി കണ്ടതായി ഈ ഗള്‍ഫ് രാജ്യങ്ങള്‍ സ്ഥിരീകരിച്ചു.അതേസമയം കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാന്‍ ഒന്ന്.

ജാമ്യം ലഭിച്ച പി.സി. ജോര്‍ജിനെ ആശുപത്രിയിലേക്ക് മാറ്റി

പാലാ: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈരാറ്റുപേട്ട കോടതിയാണ് ജോര്‍ജിന് ജാമ്യം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുമാണ് ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.