കൊല്ലം: നഗരമധ്യത്തിലുള്ള പള്ളിവളപ്പില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ അസ്ഥികൂടമെന്ന് പോലീസ് സ്ഥിരീകരിച്ചു. ശാരദാമഠം സി.എസ്.ഐ പള്ളിയില്‍ സെമിത്തേരിയ്ക്ക് സമീപമാണ് സ്യൂട്ട് കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചതാകാമെന്നാണ് സംശയം. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ അസ്ഥികളും ഇല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐപിഎസ് പറഞ്ഞു. അസ്ഥികൂടം ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
കുടിവെള്ളത്തിനുള്ള പൈപ്പ് പൊട്ടിയത് പരിശോധിക്കാന്‍ പള്ളിയിലെ കപ്യാരും ജോലിക്കാരും മണ്ണ് കുഴിച്ചപ്പോഴാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്.
കൊല്ലത്ത് പള്ളിവളപ്പില്‍ അസ്ഥികൂടം കണ്ടെത്തി
