റോഡുകളുടെ ശോച്യാവസ്ഥ; ശക്തനിൽ വാഴനട്ട് ബിജെപി കൗൺസിലർമാർ
തൃശ്ശൂർ പൂരത്തിനായി എല്ലാ റോഡുകളും പാച്ച് വർക്ക് ചെയ്തിട്ടും 30 ലക്ഷത്തിലധികം തുക ചെലവാക്കിയിട്ടും മൂന്നുമാസമാകുമ്പോഴേക്കും നഗരത്തിൻറെ ഈ അവസ്ഥ ഇത് വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണം എന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു തൃശ്ശൂർ: കോർപ്പറേഷനിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ശക്തമായ പ്രതിഷേധ സമരവുമായി ബിജെപി. ശക്തൻ നഗറിലെ റോഡിലെ ഗട്ടറിൽ വാഴ നട്ടാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധസമരം സംഘടിപ്പിച്ചത്. ഇതൊരു സൂചന സമരം മാത്രമാണെന്നും റോഡുകൾ എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്നും ഇല്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കൗൺസിലർമാർ മുന്നറിയിപ്പ് നൽകി. …
റോഡുകളുടെ ശോച്യാവസ്ഥ; ശക്തനിൽ വാഴനട്ട് ബിജെപി കൗൺസിലർമാർ Read More »