മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് മാറ്റംവരുത്തേണ്ടെന്ന് മേല്‍നോട്ട സമിതി
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് പ്രകാരം അംഗീകരിക്കപ്പെട്ട പരമാവധി ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്നു മേല്‍നോട്ട സമിതി തീരുമാനിച്ചു. തങ്ങളുടെ തീരുമാനത്തോട് സമിതി യോഗത്തില്‍ കേരളം വിയോജിച്ചിരുന്നു എന്നും മേല്‍നോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണം എന്ന് കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അണക്കെട്ടിന്റെ സുരക്ഷയാണ് പ്രധാന വിഷയമെന്ന് കോടതി വ്യക്തമാക്കി. കേസ് നാളെ പരിഗണിക്കാനായി …
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് മാറ്റംവരുത്തേണ്ടെന്ന് മേല്‍നോട്ട സമിതി Read More »