Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

malayalam

സ്ത്രീത്വത്തെ അപമാനിച്ചു: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

ലൈംഗിക ചുവയോടെ സംസാരിക്കൽ, പൊതു സ്ഥലത്ത് അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. ശ്രീനാഥ് ഭാസി റെഡ് എഫ്എമ്മിൽ മറ്റൊരു അഭിമുഖത്തിനിടെ അവതാരകനെ തെറി വിളിക്കുന്ന വീഡിയോയും  സാമൂഹിക മാധ്യമങ്ങളിൽ ഉണ്ട് കൊച്ചി: ശ്രീനാഥ് ഭാസി നായകനായ ചിത്രം ‘ചട്ടമ്പി ‘യുടെ പ്രചരണാർത്ഥം ഓൺലൈൻ മാധ്യമമായ ബിഹൈന്റ് ദ് വുഡ്സിന് വേണ്ടി നടനെ ഇൻറർവ്യൂ ചെയ്ത അവതാരകയോട് അസഭ്യം പറഞ്ഞ കേസിൽ നടൻ അറസ്റ്റിൽ. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇന്ന് ഉച്ചയ്ക്ക് മരട് പോലീസ് സ്റ്റേഷനിൽ ഹാജരായ ഭാസിയുടെ …

സ്ത്രീത്വത്തെ അപമാനിച്ചു: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ Read More »

വിടവാങ്ങിയത് മലബാർ രാഷ്ട്രീയത്തിലെ മതേതരമുഖം

കൊച്ചി: മലപ്പുറത്തെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ സ്വന്തം ആര്യാടൻ മുഹമ്മദ്, മലപ്പുറം കോഴിക്കോട് ജില്ലകളിലെ മതേതര മുഖമുള്ള കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്നു. മലബാറിലെ മതന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്ത് നിന്ന് രാഷ്ട്രീയം നയിച്ച ആര്യാടൻ യുഡിഎഫിന്റെ ഘടകകക്ഷിയായ മുസ്ലിം ലീഗിനോട് പല വിഷയങ്ങളിലും ശക്തമായ വിയോജിപ്പുകൾ പ്രകടമാക്കി, പലപ്പോഴും കലഹിച്ചു. പഠനകാലത്ത് സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായി ആര്യാടൻ സ്വന്തം ടീമിൽ ആയിട്ടും നിലമ്പൂരിലെ രാഷ്ട്രീയത്തിൽ ലീഗിനെ കൊണ്ട് പന്ത് തട്ടിച്ചില്ല. മതകാർക്കശ്യത്തിന്റെ രാഷ്ട്രീയത്തിൽ നിന്ന് മാറി പുരോഗമനപരമായ …

വിടവാങ്ങിയത് മലബാർ രാഷ്ട്രീയത്തിലെ മതേതരമുഖം Read More »

Watch Video…..ആവേശത്തിരയുയർത്തി തൃശ്ശൂരിൽ ജോഡോ യാത്ര

WATCH VIDEO HERE…. തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ തൃശ്ശൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻപങ്കാളിത്തം. ശനിയാഴ്ച രാവിലെ ഏഴുമണിക്ക്  പേരാമ്പ്രയിൽ നിന്ന് ആമ്പല്ലൂർ വരെ നടന്ന യാത്രയിലും  ഉച്ചതിരിഞ്ഞ് തലോർ ബൈപ്പാസ് മുതൽ തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെ പൊതുയോഗത്തിലും അമ്പതിനായിരത്തോളം പ്രവർത്തകർ ആവേശത്തോടെ പങ്കുചേർന്നു. വലിയതോതിൽ പ്രവർത്തകർ പങ്കെടുത്തതോടെ ജോഡോ യാത്ര തൃശൂരിൽ രണ്ടു കിലോമീറ്ററോളം നീളുന്ന പ്രവർത്തകരുടെ വൻ പ്രവാഹമായി മാറി. സമന്വയത്തോടെയും സാഹോദര്യത്തോടെയും വിഭാഗീയതകൾ …

Watch Video…..ആവേശത്തിരയുയർത്തി തൃശ്ശൂരിൽ ജോഡോ യാത്ര Read More »

ഹർത്താൽ അക്രമണങ്ങളിൽ നടുങ്ങി കേരളം; പയ്യന്നൂരിൽ എസ്ഡിപിഐ ക്കാരെ ജനം ‘കൈകാര്യം ‘ ചെയ്തു

എസ്ഡിപിഐക്ക് വലിയ സ്വാധീനമുള്ള ഈരാറ്റുപേട്ട പോലുള്ള കേന്ദ്രങ്ങളിൽ അക്രമണങ്ങൾ തടയാൻ വേണ്ടത്ര പോലീസുകാരെ നിയോഗിക്കാഞ്ഞത് തീവ്രവാദ സ്വഭാവം കാണിക്കുന്ന എസ്ഡിപിഐ പോലുള്ള സംഘടനകളെക്കുറിച്ച് കാര്യമായ ഇന്റലിജൻസ് വിവരങ്ങളോ അവരെ വരുതിയിൽ നിർത്താനുള്ള ക്രമീകരണങ്ങളോ കേരള പോലീസിന് ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു…. കൊച്ചി: ഹൈക്കോടതി നിയമവിരുദ്ധവും കോടതി അലക്ഷ്യവും എന്ന് ചൂണ്ടിക്കാണിച്ച പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി.ഐ ഹർത്താലിൽ കേരളത്തെ നടുക്കി പരക്കെ ആക്രമണങ്ങൾ. മുഖം മറിച്ച് സൈന്യത്തിന് നേരെ കല്ലെറിയുന്ന ‘കാശ്മീർ മോഡൽ ‘ കേരളത്തിലും ഇന്ന് പ്രകടമായി.  മുഖം …

ഹർത്താൽ അക്രമണങ്ങളിൽ നടുങ്ങി കേരളം; പയ്യന്നൂരിൽ എസ്ഡിപിഐ ക്കാരെ ജനം ‘കൈകാര്യം ‘ ചെയ്തു Read More »

WATCH VIDEO… വാര്‍ഷിക-ഓണാഘോഷ ചടങ്ങുമായി ‘വെന്‍’

WATCH VIDEO HERE  വനിതാസംരംഭകരുടെ ഓണാഘോഷച്ചടങ്ങില്‍ സിനിമാതാരം ലിയോണ ലിഷോയ് തൃശൂര്‍: വനിതാസംരംഭകരുടെ സംഘടനയായ വുമണന്‍ എന്റര്‍പ്രൈനര്‍നെറ്റ്‌വര്‍ക്കിന്റെ (WEN) ഒന്നാം വാര്‍ഷികാഘോഷവും, ഓണാഘോഷ പരിപാടിയും തൃശൂര്‍ ജോയ്‌സ് പാലസില്‍ നടന്നു. വനിതാസംരംഭകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളായാണ്  ‘വെന്‍’ നിലവില്‍ വന്നത്. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഇപ്പോള്‍ സംഘടന പ്രവര്‍ത്തിച്ചുവരുന്നു.സംഘടനയുടെ സ്ഥാപക പ്രസിഡണ്ടായ ഷീല കൊച്ചൗസേപ്പ് ചടങ്ങില്‍ സംസാരിച്ചു. മോഡലും, സിനിമാ താരവും സംരംഭകയുമായ ലിയോണ ലിഷോയ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ‘വെന്‍’ തൃശൂര്‍ സെക്രട്ടറി ആന്‍ ട്വിങ്കിള്‍, പ്രസിഡണ്ട് …

WATCH VIDEO… വാര്‍ഷിക-ഓണാഘോഷ ചടങ്ങുമായി ‘വെന്‍’ Read More »

കേരളത്തിൽ നിന്ന് 22 എസ്.ഡി.പി.ഐ നേതാക്കൾ കസ്റ്റഡിയിൽ; പോലീസിനെ അറിയിക്കാതെ പുലർച്ചെ മൂന്ന് മുതൽ എൻ.ഐ. എ യുടെ മിന്നൽ റെയ്ഡ്

കൊച്ചി: കേരളത്തിൽ അടക്കം രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ എസ്ഡിപിഐ / പി.എഫ്.ഐ ഓഫീസുകളിലും നേതാക്കളുടെ വസതിയിലും മിന്നൽ റെയ്ഡുമായി എൻ. ഐ.എ. യും (ദേശീയ അന്വേഷണ ഏജൻസി ) ഇ.ഡി യും.  നിലവിൽ വന്നശേഷം ഏറ്റവും വിപുലമായ റെയ്ഡ് ആണ് ഇന്ന് പുലർച്ചെ മൂന്നു മുതൽ എൻ.ഐ.എ. ആരംഭിച്ചത്. ദേശീയ അധ്യക്ഷൻ ഒ. എം.എ സലാം ഉൾപ്പെടെ കേരളത്തിൽ നിന്ന് നിരവധി ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ. എ കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച …

കേരളത്തിൽ നിന്ന് 22 എസ്.ഡി.പി.ഐ നേതാക്കൾ കസ്റ്റഡിയിൽ; പോലീസിനെ അറിയിക്കാതെ പുലർച്ചെ മൂന്ന് മുതൽ എൻ.ഐ. എ യുടെ മിന്നൽ റെയ്ഡ് Read More »

കർഷക- ഉപഭോക്തൃ സംഗമം നടത്തി 

WATCH VIDEO HERE തൃശൂർ: കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉപഭോക്തൃ – കർഷക സംഗമം നടത്തി. സാഹിത്യ അക്കാദമി വൈലോപ്പിളളി ഹാളിൽ ചടങ്ങ് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ടി.വി.ചന്ദ്രമോഹൻ മുഖ്യാതിഥിയായി. അഡ്വ.ടി.ഗോപകുമാർ, രാംകുമാർ എളനാട് എന്നിവരെ മേയർ പൊന്നാടയണിയിച്ച് ആദരിച്ചു കൗൺസിലർ സിന്ധു ജോയി, ജേക്കബ് പുതുശ്ശേരി, രാധാകൃഷ്ണൻ ചെമ്പൂക്കാവ്, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. വിഷാംശമില്ലാത്ത ജൈവ പച്ചക്കറി വിപണനത്തിന് നഗരത്തിൽ സൗജന്യമായി സ്ഥലം അനുവദിച്ച് തരണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഷീല്‍ഡുകള്‍ വേണ്ട പുസ്തകങ്ങള്‍ മതിയെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ്

WATCH VIDEO HERE തൃശൂര്‍: പുരസ്‌കാരങ്ങള്‍ക്കായി ഷീല്‍ഡുകള്‍ സമ്മാനിക്കരുതെന്നും, പകരം പുസ്തകങ്ങള്‍ മതിയെന്നും കെ.ഇ.എന്‍.കുഞ്ഞഹമ്മദ്. സാഹിത്യ അക്കാദി വൈലോപ്പിള്ളി ഹാളില്‍ നടന്ന പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷീല്‍ഡുകള്‍ പാഴ്‌വസ്തുക്കളാണ്. സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സാക്ഷിയാണ് പുസ്തകങ്ങള്‍.  വായനയിലൂടെയാണ് യഥാര്‍ത്ഥത്തില്‍ പുസ്തകം പ്രകാശിതമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിനോയ്.എം.ബി. രചിച്ച കവിതാ സമാഹാരമായ എന്റെ കാവ്യപാപങ്ങള്‍-ഓര്‍മ്മയുടെ ഒരു വാല്, കഥാസമാഹാരമായ രണ്ടു കലാമാഷുമാര്‍- ഒരാള്‍ പരേതന്‍, എന്നീ പുസ്തകങ്ങളുടെ പ്രകാശനം പി.സുരേന്ദ്രന് നല്‍കി  കെ.ഇ.എന്‍ കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. .ജയപ്രകാശ് ഒളരി രചിച്ച കവിതാ …

ഷീല്‍ഡുകള്‍ വേണ്ട പുസ്തകങ്ങള്‍ മതിയെന്ന് കെ.ഇ.എന്‍.കുഞ്ഞഹമ്മദ് Read More »

WATCH VIDEO…… വിമല കോളേജിലെ വിദ്യാർത്ഥിനികളോട് സംവദിച്ച് നടൻ ടോവിനോ തോമസ്

WATCH VIDEO HERE…. MY RADIO 90 യുടെ ലോഗോ നടൻ പ്രകാശനം ചെയ്തു എഫ് എം ചാനൽ നാളെ മുതൽ സംപ്രേഷണം ആരംഭിക്കും  തൃശ്ശൂർ:  കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ & ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി സ്നേഹപൂർവ്വം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന കമ്മ്യൂണിററി എഫ് എം റേഡിയോ “ MY RADIO 90” യുടെ ലോഗോ പ്രകാശനം ഇന്ന്  രാവിലെ 10 മണിക്ക് ചലചിത്ര നടൻ ടോവീനോ തോമസ് നിർവ്വഹിച്ചു. വിമല കോളേജിൽ …

WATCH VIDEO…… വിമല കോളേജിലെ വിദ്യാർത്ഥിനികളോട് സംവദിച്ച് നടൻ ടോവിനോ തോമസ് Read More »

സ്വപ്ന മുങ്ങിയിട്ടില്ല; അഭിഭാഷകനുമൊത്ത് മാധ്യമങ്ങളെ കണ്ടു. ബാംഗ്ലൂരിൽ സ്വപ്നയ്ക്കും സരിത്തിനും ജോലി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്  അഭിഭാഷകനുമൊത്ത് ഇന്ന് മാധ്യമങ്ങളെ കണ്ടു.  ഡോളർ – സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും മറ്റു ഉദ്യോഗസ്ഥർക്കും എതിരെയുള്ള തൻറെ രഹസ്യ മൊഴിയിൽ ഉറച്ചുനിൽക്കുന്നു എന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ബാംഗ്ലൂരിൽ തനിക്കും സരിത്തിനും ജോലി ലഭിച്ചിട്ടുണ്ട്. എന്നാൽ പാലക്കാട് എച്ച് ആർ ഡി എസ് എന്ന എൻ.ജി. ഓ യിൽ ജോലി കിട്ടിയപ്പോൾ ആ സ്ഥാപനത്തിൽ ഉള്ളവരെ പീഡിപ്പിച്ചതുപോലെ  ബാംഗ്ലൂരിൽ …

സ്വപ്ന മുങ്ങിയിട്ടില്ല; അഭിഭാഷകനുമൊത്ത് മാധ്യമങ്ങളെ കണ്ടു. ബാംഗ്ലൂരിൽ സ്വപ്നയ്ക്കും സരിത്തിനും ജോലി Read More »

കേരള ‘വണ്ടി ‘ അന്താരാഷ്ട്ര വേദിയിൽ; ഇലക്ട്രിക് കാർ വികസിപ്പിച്ചെടുത്തത് മാലിന്യ വസ്തുക്കളിൽ നിന്ന്

നിർമ്മാണം മാലിന്യങ്ങളിൽ നിന്ന് റീസൈക്കിൾ ചെയ്ത വസ്തുക്കൾ  ഉപയോഗിച്ച് തിരുവനന്തപുരം: ജില്ലയിലെ ബാർട്ടൻ ഹിൽ  ഗവൺമെന്റ്  എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ രാജ്യാന്തര എനർജി കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന  മുൻനിര ഓട്ടോമൊട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദേശത്തോടെയുമാണ് വിദ്യാർഥികൾ ഇലക്ട്രിക് കാർ വികസിപ്പിച്ചത്. കേരള സർക്കാരിന്റെ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും(ASAP) ഈ പദ്ധതിയെ പിന്തുണച്ചിട്ടുണ്ട്.  2022 ഒക്‌ടോബർ …

കേരള ‘വണ്ടി ‘ അന്താരാഷ്ട്ര വേദിയിൽ; ഇലക്ട്രിക് കാർ വികസിപ്പിച്ചെടുത്തത് മാലിന്യ വസ്തുക്കളിൽ നിന്ന് Read More »

ഗൂഢാലോചന വിവരങ്ങൾ വെളിപ്പെടുത്തി ഗവർണർ

കണ്ണൂർ വിഷയത്തിൽ പോലീസ് കേസെടുക്കാൻ ഒരുങ്ങിയപ്പോൾ സർക്കാരാണ് പോലീസിനെ തടഞ്ഞത് എന്ന കൃത്യമായ വിവരം തനിക്കുണ്ടെന്നും ഗവർണർ പറഞ്ഞു ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ രാജ്യത്ത് രാജഭവനിൽ ഇത്തരം ഒരു പത്രസമ്മേളനം വിളിക്കുന്നത് തനിക്കെതിരെ കണ്ണൂരിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടാകുമെന്ന് അഞ്ചുദിവസം മുൻപേ അറിഞ്ഞുവെന്ന് ജെഎൻയുവിലെ തൻറെ അടുത്ത് സുഹൃത്ത് ഡൽഹിയിൽ വെച്ച് വ്യക്തിപരമായി പറഞ്ഞു കൊച്ചി: 2019ൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ വേദിയിലും സദസ്സിലും പ്രതിഷേധിക്കാൻ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തി കേരള …

ഗൂഢാലോചന വിവരങ്ങൾ വെളിപ്പെടുത്തി ഗവർണർ Read More »

WATCH VIDEO….. രാജീവ് ഗാർഡൻ റസിഡന്റ്‌സ് അസോസിയേഷൻ പെരിങ്ങാവ് ഓണാഘോഷം സംഘടിപ്പിച്ചു.

WATCH VIDEO HERE തൃശൂർ: രാജീവ് ഗാർഡൻ റെസിഡന്റ്‌സ്  അസോസിയേഷൻ  പെരിങ്ങാവ് ഓണാഘോഷം നടത്തി. ഡിവിഷൻ കൗൺസിലറും തൃശ്ശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ എ ഗോപകുമാർ  ആഘോഷം ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി രാജേഷ്കുമാർ, പ്രസിഡൻറ് സി എസ് വേലായുധൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ജോഡോ യാത്ര 22 മുതൽ 25 വരെ തൃശൂരിൽ

തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര  22ന്  ജില്ലയിലെത്തും. 22ന് നാലുമണിക്ക് ജില്ലാ അതിർത്തിയായ ചിറങ്ങരയിൽ നേതാക്കൾ യാത്രയെ സ്വീകരിക്കും.  ചിറങ്ങരയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ചാലക്കുടി, കൊടകര പുതുക്കാട്, ആമ്പല്ലൂർ, ഒല്ലൂർ, കുരിയച്ചിറ, തൃശൂർ, വടക്കാഞ്ചേരി, ഓട്ടുപാറ, വാഴക്കോട്, മുള്ളൂർക്കര, ചെറുതുരുത്തി എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 22ന് വൈകിട്ട് ഏഴുമണിക്ക് ചാലക്കുടിയിൽ സമ്മേളനത്തോടെ സമാപിക്കും.  23ന് വിശ്രമ ദിനമാണ്.  24ന് ചാലക്കുടിയിൽ നിന്നും രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പദയാത്ര  കൊടകര വഴി രാവിലെ …

ജോഡോ യാത്ര 22 മുതൽ 25 വരെ തൃശൂരിൽ Read More »

ഗ്രീൻഫീൽഡിൽ ഫ്യൂസൂരി കെ.എസ്.ഇ.ബി; വെള്ളവിതരണം നിർത്തി വാട്ടർ അതോറിറ്റി

കൊച്ചി: ഈ മാസം 28ന് ഇന്ത്യ ദക്ഷിണാഫ്രിക്ക T-20 മത്സരം നടക്കാനുള്ള ഒരുക്കങ്ങൾ നടക്കവേ തിരുവനന്തപുരത്തെ കാര്യവട്ടം ഇൻറർനാഷണൽ സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി. ഒരുകോടി രൂപ മുടക്കി മത്സരത്തിനായി ഗ്രൗണ്ടിലെ പുൽത്തകിടി മോടി പിടിപ്പിച്ചിരിക്കെ വളർന്നുവരുന്ന പുതിയ പുല്ല് കഴിഞ്ഞ നാല് ദിവസമായി നനയ്ക്കാതിരിക്കുന്നതിനാൽ ഉണങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ എന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു. സ്റ്റേഡിയം അടങ്ങുന്ന കാര്യവട്ടം സ്പോർട്സ് ഹബ്ബിന്റെ നടത്തിപ്പ് ചുമതല കാര്യവട്ടം സ്പോർട്സ് …

ഗ്രീൻഫീൽഡിൽ ഫ്യൂസൂരി കെ.എസ്.ഇ.ബി; വെള്ളവിതരണം നിർത്തി വാട്ടർ അതോറിറ്റി Read More »

WATCH VIDEO….. വടക്കുന്നാഥന്റെ മണ്ണിലൂടെ അമര്‍നാഥിലേക്കൊരു വിസ്മയ യാത്ര

WATCH VIDEO HERE…. ​​ഓണം-നവരാത്രി എക്‌സിബിഷന്‍  ഒക്ടോബറില്‍ ദീപവലി ദിവസം വരെ നീളുന്ന പ്രദര്‍ശനത്തില്‍ ഇനി മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥിനള്‍ക്ക് പകുതി നിരക്കില്‍ കൂപ്പണുകള്‍ നല്‍കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ പറഞ്ഞു  തൃശൂര്‍:  വടക്കുന്നാഥക്ഷേത്രമൈതാനിയില്‍ നടക്കുന്ന ഓണം- നവരാത്രി പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ അമര്‍നാഥ് യാത്രാ വിസ്മയം കാണാന്‍ വന്‍ ജനത്തിരക്ക്. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ അമര്‍നാഥ് ഗുഹയ്ക്കുള്ളില്‍ ഐസില്‍  രൂപപ്പെടുന്ന ശിവലംഗത്തിന്റെ അതേ മാതൃകയിലാണ് പ്രദര്‍ശനത്തിലെ അമര്‍നാഥ് പവലിയനിലും നൂതന …

WATCH VIDEO….. വടക്കുന്നാഥന്റെ മണ്ണിലൂടെ അമര്‍നാഥിലേക്കൊരു വിസ്മയ യാത്ര Read More »

തെരുവുനായ മുഖ്യമന്ത്രിക്ക് അരികിലെത്തി; ‘കടക്ക് പുറത്ത് ‘ പറഞ്ഞ് അംഗരക്ഷകർ

മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങുന്ന സമയം ചുറ്റുംകൂടിയ അംഗരക്ഷകർക്ക് ഇടയിലൂടെയാണ് കോളർ ധരിച്ച തെരുവുനായ ‘സുരക്ഷ ഭേദിക്കാൻ ‘ നോക്കിയത്. കൊച്ചി: തെരുവുനായ ശല്യം അതിരൂക്ഷമായി കേരളത്തിൽ തുടരുമ്പോൾ  ഇന്ന് രാവിലെ ഡൽഹിയിലെ എകെജി ഭവനിൽ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയ തെരുവുനായയെ അംഗരക്ഷകർ ആട്ടിയോടിച്ചു. മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങുന്ന സമയം ചുറ്റുംകൂടിയ അംഗരക്ഷകർക്ക് ഇടയിലൂടെയാണ് കോളർ ധരിച്ച തെരുവുനായ ‘സുരക്ഷ ഭേദിക്കാൻ ‘ നോക്കിയത്. …

തെരുവുനായ മുഖ്യമന്ത്രിക്ക് അരികിലെത്തി; ‘കടക്ക് പുറത്ത് ‘ പറഞ്ഞ് അംഗരക്ഷകർ Read More »

ലീഖീംപൂർഖേരി: പ്രതികൾക്കെതിരെ ബലാത്സംഗത്തിനും കൊലക്കുറ്റത്തിനും പോക്സോ പ്രകാരവും കേസെടുത്തു

ലഖീംപൂർഖേരി വീണ്ടും വാർത്തയിൽ ലഖിംപൂർഖേരിയിൽ പതിനഞ്ചും പതിനാറും വയസുള്ള ദളിത് സഹോദരിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത് അടുത്ത ഗ്രാമമായ ലാല്‍പൂരിൽ നിന്നുള്ള യുവാക്കൾ  സഹോദരിമാരുമായി പ്രതികളിൽ ചിലർക്ക് സൗഹൃദം ഉണ്ടായിരുന്നു എന്ന് പോലീസ്. തങ്ങളെ വിവാഹം കഴിക്കണമെന്ന് സഹോദരിമാർ അവരോട് ആവശ്യപ്പെട്ടിരുന്നു എന്നും പോലീസ് സഹോദരിമാരെ ബലമായി തട്ടിക്കൊണ്ടുപോയെന്ന് ഇരകളുടെ അമ്മ ആറു പ്രതികൾ അറസ്റ്റിൽ. ചോട്ടു, ഹഫീസുല്‍ റഹ്‌മാന്‍, ഹാരിഫ്, സുഹൈല്‍, ജുനൈദ്, കരീമുദീന്‍ എന്നിവരാണ് പിടിയിലായത്.  കഴിഞ്ഞവർഷം ഒക്ടോബറിൽ കർഷകസമരം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് …

ലീഖീംപൂർഖേരി: പ്രതികൾക്കെതിരെ ബലാത്സംഗത്തിനും കൊലക്കുറ്റത്തിനും പോക്സോ പ്രകാരവും കേസെടുത്തു Read More »

മിശ്രവിവാഹിതര്‍ക്ക് പിന്തുണയുമായി അഖില കേരള മിശ്ര വിവാഹ സംഘം

Watch Video here അച്ഛനോ അമ്മയ്‌ക്കോ ലഭിക്കാവുന്ന ജാതിപരമായ ആനുകൂല്യങ്ങള്‍ മക്കള്‍ക്ക് ലഭ്യമാകുമെന്നും, അതിനുള്ള സഹായങ്ങളും സംഘം മിശ്രവിവാഹിതര്‍ക്ക് നല്‍കി വരുന്നുണ്ടെന്നും സംഘം ഭാരവാഹികള്‍ പറഞ്ഞു തൃശൂര്‍: ജാതിക്കും, മതത്തിനും അതീതമായി വിവാഹിതരാകുന്നതിനെ പിന്തുണച്ചും പ്രോത്സാഹനം നല്‍കിയും യുക്തിവാദി സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഖിലകേരള മിശ്രവിവാഹസംഘം. മിശ്രവിവാഹിതര്‍ സമൂഹത്തില്‍ നിന്ന് വലിയതോതില്‍ എതിര്‍പ്പുകളും വെല്ലുവിളികളും നേരിടുന്നുണ്ടെന്നും, അവര്‍ക്ക് തക്ക സമയത്ത് പിന്തുണയും സരംക്ഷണവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘം നേതാക്കള്‍ തൃശൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജാതിക്കും മതത്തിനും …

മിശ്രവിവാഹിതര്‍ക്ക് പിന്തുണയുമായി അഖില കേരള മിശ്ര വിവാഹ സംഘം Read More »

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വില പ്രഖ്യാപിച്ചു: 15.11ലക്ഷം മുതൽ

കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അർബൻ ക്രൂയിസർ ഹൈറൈഡർ വാഹനങ്ങളുടെ വിലകൾ പ്രഖ്യാപിച്ചു. 15,11,000 രൂപ മുതൽ 18,99,000 രൂപ വരെയാണ് ആദ്യ നാല് ഗ്രേഡ് വാഹനങ്ങളുടെ വില. വി ഇ-ഡ്രൈവ് 2 ഡബ്ള്യുഡി ഹൈബ്രിഡ്    18,99,000 രൂപ, ജി ഇ-ഡ്രൈവ് 2 ഡബ്ള്യുഡി ഹൈബ്രിഡ്    17,49,000 രൂപ, എസ് ഇ-ഡ്രൈവ് 2 ഡബ്ള്യുഡി ഹൈബ്രിഡ്    15,11,000 രൂപ, വി എടി 2 ഡബ്ള്യുഡി നിയോ ഡ്രൈവ്    17,09,000 രൂപ എന്നിങ്ങനെയാണ് വിവിധ വേര്യന്റുകളുടെ …

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വില പ്രഖ്യാപിച്ചു: 15.11ലക്ഷം മുതൽ Read More »