ഐപിഎൽ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു
തൃശൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സസ്പെൻഡ് ചെയ്തതായി കേന്ദ്രസർക്കാർ. യുദ്ധ സാഹചര്യം കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്കാണ് സസ്പെൻഷൻ എന്ന് പിടി ഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി ധർമ്മശാലയിൽ നടന്നിരുന്ന പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം ഡ്രോൺ -മിസൈൽ ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് 10 ഓവറുകൾക്ക് ശേഷം നിർത്തിവയ്ക്കേണ്ടി വന്നു. ഫ്ലഡ് ലൈറ്റുകൾ അണക്കുകയും കാണികളെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിക്കുകയുമാണ് ഉണ്ടായത്. രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത് ഉചിതമായി തോന്നുന്നില്ല എന്ന് ഒരു …