ആയുർവേദ ഔഷധങ്ങളും ജൻ ഔഷധി പദ്ധതിയിൽ ഉൾപ്പെടുത്തണം. ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി. കെ. ഹൃദീക്
തൃശൂർ : ജനങ്ങൾക്ക് ഗുണമേന്മയുള്ള ആയുർവേദ ഔഷധങ്ങൾ കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ ജൻ ഔഷധി പദ്ധതിയിൽ ആയുർവേദ ഔഷധങ്ങളും ഉൾപ്പെടുത്തണമെന്ന് ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി. കെ. ഹൃദീക്. ജൻ ഔഷധി പദ്ധതിയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ. ഭഗവന്ത് കുബയോട് തൃശ്ശൂരിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കായി ഔഷധി മാനേജിംഗ് ഡയറക്ടറും മറ്റ് ബന്ധപ്പെട്ടവരും ഡൽഹിയിൽ എത്തേണ്ടതാണെന്ന് തദവസരത്തിൽ മന്ത്രി അറിയിച്ചു. വർഷകാല ആരോഗ്യ



















