പാറമേക്കാവ് പത്മനാഭന് പൂരനഗരിയുടെ യാത്രാമൊഴി
കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിറുത്തിയെങ്കിലും രണ്ട് ദിവസം മുന്‍പ് വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികില്‍സ പുരോഗമിക്കുന്നതിനിടയിലാണ് ആന ഇന്നലെ രാത്രി ഒന്‍പതരയോടെ ചരിഞ്ഞത്.58 വയസായിരുന്നു പ്രായം തൃശൂര്‍: ഒന്നരപതിറ്റാണ്ടിലേറക്കാലമായി പൂരപ്രേമികളുടെ മനസ്സില്‍ തലയെടുപ്പോടെ നിറഞ്ഞുനിന്ന പാറമേക്കാവ് ശ്രീപത്മനാഭന് പൂരനഗരിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പാറമേക്കാവ് ദേവസ്വത്തിന്റെ പടൂക്കാട്ടെ ആനപ്പറമ്പില്‍ പൊതുദര്‍ശനത്തിന് കിടത്തിയ ശ്രീപത്മനാഭനെ അവസാനമായി ഒരു നോക്കുകാണാന്‍ ഇന്നലെ രാത്രി മുതല്‍ ജനപ്രവാഹമായിരുന്നു.ഇന്ന് രാവിലെ മേളപ്രമാണി പെരുവനം കുട്ടന്മാരാരടക്കമുള്ള പ്രമുഖര്‍ …