Newsskerala

പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണ് പ്രിയദര്‍ശിനി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം തികയും മുന്‍പുതന്നെ ഇന്ദിരാ ഗ്യാരന്റി നടപ്പാക്കിയതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നുമുതല്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ചെയ്യാം. 3,125 ബസുകളില്‍ ‘പ്രിയദര്‍ശിനി സൗജന്യ യാത്ര’ എന്ന സ്റ്റിക്കറുണ്ടാകും. തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗ്യാരന്റിയിലുള്‍പ്പെടുത്തി യുഡിഎഫ് പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പാക്കിയത്. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുക.

Leave a Comment

Your email address will not be published. Required fields are marked *