ജയ്പുര്‍: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് നേരെ ആക്രമണം. ജയ്പുരിലെ പ്രതിഷേധത്തിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തിനിടെയില്‍ നിന്നെത്തിയ രണ്ടുപേര്‍ അഭിജീത്തിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നിന്നും മുങ്ങാന്‍ ശ്രമിച്ച ഇവരെ സഹപ്രവര്‍ത്തകര്‍ പിടിച്ചുവച്ചുവെങ്കിലും അഭിജീത് ഇടപെട്ട് വിട്ടയച്ചു. ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി. എക്‌സിലാണ് ദീപ്‌കേ പ്രതികരണമറിയിച്ചിരിക്കുന്നത്.
കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് മര്‍ദനം















