ദില്ലി: സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 70 പേര്‍ ദില്ലി പൊലീസിന്റെ കസ്റ്റഡിയില്‍. സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകള്‍ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാര്‍ ഉള്‍പ്പെടെ 118 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരില്‍ സ്‌പെഷ്യല്‍ കമ്മീഷണറും ഡിസിപിമാരും ഉള്‍പ്പെടും. സമരക്കാര്‍ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവര്‍ത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചര്‍ച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവര്‍ത്തകര്‍ സമരം തുടരുകയാണ്. പാര്‍ലമെന്റിലേക്ക് വീണ്ടും മാര്‍ച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. . ദില്ലി പൊലീസ് അടിച്ചു തകര്‍ത്ത സമരവേദി സിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വീണ്ടും സമരപ്പന്തല്‍ അടക്കം കെട്ടാന്‍ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു.
സമരപ്പന്തലായ ജന്തര്‍മന്ദറില്‍ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചിരുന്നു. സോനം വാങ് ചുക്ക് അടക്കമുള്ളവര്‍ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാര്‍ജ്ജ് നടത്തിയും ടിയര്‍ ഗ്യാസ് പ്രയോഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകര്‍മ സേനയെയും വിന്യസിച്ചു. അതേസമയം, നഗരത്തില്‍ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന നഗരത്തില്‍ സംഘര്‍ഷമുണ്ടായി.
ജന്തര്‍ മന്തറില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയും സമരക്കാര്‍ പാര്‍ലമെന്റിലേക്ക് നീങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് സമരക്കാരുടെ നീക്കം തടഞ്ഞു. അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ദില്ലിയില്‍ സിജെപി സമരം ശക്തമാകുന്നു, സംഘര്‍ഷത്തില്‍ 70 പേര്‍ പൊലീസ് കസ്റ്റഡിയില്‍











