തൃശൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ജില്ലയില്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം പൂര്‍ണം. സ്വകാര്യ മേഖലയില്‍ അടക്കം അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിച്ചു. സമരം അറിയാതെ ചികിത്സയ്‌ക്കെത്തിയ രോഗികള്‍ വലഞ്ഞു.സംസ്ഥാനവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചു 12 മണിക്കൂറാണ് പണിമുടക്ക്.ജൂബിലി മെഡിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഐ.എം.എയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോസണ്‍ വര്ഗീസ് ഉദ്ഘാടനം ചെയ്തു.ഡോ ശോഭന മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഐ.എം.എയുടെ ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ. മോളി ബേബി, കേന്ദ്ര കമ്മിറ്റി അംഗകളായ ഡോ. പി ഗോപികുമാര്‍, ഡോ ജയിന്‍ ചിമ്മന്‍, സംസ്ഥാന കണ്‍വീനര്‍ ഡോ പവന്‍ മധുസൂദനന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ ദേവദാസ്, ഡോ ഗില്‍വാസ് (മെഡിക്കല്‍ സുപ്പീരിന്റെന്‍ഡന്റ് ജുബിലി മെഡിക്കല്‍ കോളേജ്) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തൃശ്ശൂര്‍ വൈസ് പ്രസിഡന്റ് ഡോ ശര്‍മിള, തൃശ്ശൂര്‍ സെക്രട്ടറി ഡോ ജോസഫ് ജോര്‍ജ്, ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ ജിയോ ഫ്രാന്‍സിസ്, ഡോ സുരേഷ് കുമാര്‍, ഡോ ബൈജു (കെ.ജി.എം.സി.ടി.എ) ഡോ അസീന (കെജി.എം.ഒ.എ), ഡോ ബിന്ദു (ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍സ് ), മറ്റു ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, മെഡിക്കല്‍ സംഘടനാ ഭാരവാഹികള്‍ സംസാരിച്ചു.രാവിലെ പത്തിന് പ്രതിഷേധയോഗം ഐ.എം.എ മുളങ്കുന്നതാകാവ് സെക്രട്ടറി ഡോ രാജേഷ് ടി.ആര്‍. ഉദ്ഘാടനം ചെയ്തു , കെ.ജി.എം.സി.ടി.എ മീഡിയ പേഴ്‌സണ്‍ ഡോ. ബിജോണ്‍ ജോണ്‍സണ്‍ സമരത്തിലേക്ക് നയിച്ച കാരണങ്ങള്‍ വിശദികരിച്ചു. പി.ജി.എ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ സെക്രട്ടറി അതുല്‍ കൃഷ്ണ ഹരി, പ്രസിഡണ്ട് അജയ് കൃഷ്ണ, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഗീതു കൃഷ്ണ എന്നിവര്‍ യോഗത്തിനെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ഒ.പി ബ്ലോക്കില്‍ നിന്ന് മെഡി.കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് പ്രതിഷേധ ജാഥ നടത്തി.സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെയും, ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കുമെതിരെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അത്യാഹിത വിഭാഗവും, അടിയന്തിര ശസ്ത്രക്രിയയുമല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡോക്ടര്‍മാര്‍ ഒഴിവാക്കി