തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്‍ ആല്‍ജോയുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന. വീടിന്റെ പല ഭാഗങ്ങളിലായി തുടര്‍ച്ചയായി പാമ്പിനെ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. പാമ്പുപിടുത്തക്കാരും സ്ഥലത്തുണ്ട്.
ശുചിമുറിയുടെ പൈപ്പിലൂടെയാണ് പാമ്പ് വീടിനുള്ളില്‍ കടക്കുന്നതെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ശുചിമുറിക്കു സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ച് നീക്കുകയാണ്.
ഇന്നലെയും വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. ഇതോടെ കോടാലിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി. കുട്ടികളെ കടിച്ച ശംഖുവരന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് നേരത്തെ നാല് തവണയും വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ 19നാണ് ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് എട്ടു വയസുകാരന്‍ ആല്‍ജോ മരിക്കുകയും സഹോദരന്‍ അനോഷ് ഗുരുതരാവസ്ഥയിലാകുകയും ചെയ്തതത്. പിന്നാലെ നാട്ടുകാര്‍ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.പിന്നീട് രണ്ടാമതും പാമ്പിനെ കണ്ടെത്തിയതോടെ, കൂടുതല്‍ പാമ്പിന്റെ കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തീയിട്ടിരുന്നു.












