Newsskerala

തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ  വീടിന്റെ കിടപ്പുമുറിയില്‍ നിന്ന്  വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂര്‍:  കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്‍ ആല്‍ജോയുടെ  വീടിന്റെ കിടപ്പുമുറിയില്‍ നിന്ന് ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെയും ഇവിടെ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടില്‍ നിന്ന് ഇതുവരെ നാല് പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും. കുട്ടിയെ കടിച്ച ശംഖുവരന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് നാലു തവണയും വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *