Newsskerala

ബംഗാളിലും തമിഴ്‌നാട്ടിലും റെക്കോര്‍ഡ് പോളിംഗ്

കോല്‍ക്കത്ത: പശ്ചിമബംഗാളിലും, തമിഴ്‌നാട്ടിലും റെക്കോര്‍ഡ് പോളിംഗ്.  പശ്ചിമബംഗാളില്‍ ഒന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍വകാല റെക്കോര്‍ഡ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച്  92.03 ശതമാനമാണ് പോളിംഗ്. വടക്കന്‍ ബംഗാള്‍ ഉള്‍പ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് പോളിംഗ് ബൂത്തിലെത്തിയത്.

ഏപ്രില്‍ 29ന് ആണ് പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.  142 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുക. 2021 ല്‍ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിംഗ്. പോളിംഗ് സമയം കഴിഞ്ഞെങ്കിലും ആറ് മണിക്കുള്ളില്‍ ബൂത്തിലെത്തിയവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വോട്ടെടുപ്പ് കണക്കുകളില്‍ വ്യത്യാസം ഉണ്ടാകും. അതേസമയം ഇത്തവണത്തെ അമ്പരപ്പിക്കുന്ന പോളിംഗ് ശതമാനത്തില്‍ അവകാശവാദങ്ങളുമായി മുന്നണികള്‍ രംഗത്തെത്തിക്കഴിഞ്ഞു.

അതേസമയം തമിഴ്‌നാട്ടിലും റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ നല്‍കുന്ന വിവരം അനുസരിച്ച് 85.03 ആണ് പോളിംഗ് ശതമാനം. 85.76 സ്ത്രീകളാണ് തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയത്.

തമിഴ്‌നാടിന്റെ  രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് 80 ശതമാനം പോളിംഗ് കടക്കുന്നത്. 2021ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 11 ശതമാനത്തോളം വര്‍ധനയാണ് പോളിംഗില്‍

Leave a Comment

Your email address will not be published. Required fields are marked *