Newsskerala

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കും; സുരേഷ് ഗോപി

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ധനസഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കുടുംബ ട്രസ്റ്റ് മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നല്‍കും. മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിതമായതാണ് ട്രസ്റ്റ്. നഷ്ടപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകര്‍ന്നുപോയ ആ ജീവിതങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമേകാന്‍ ആ കുടുംബങ്ങള്‍ക്കായുള്ള ഈ എളിയ കരുതല്‍ ഉപകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്ന് സുരേഷ് ഗോപി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.



Leave a Comment

Your email address will not be published. Required fields are marked *