തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഇന്ന്് വൈകീട്ട് പാടത്തുനിന്ന്് കണ്ടെത്തിയ തല കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേത് എന്ന് നിഗമനം. മെഡിക്കല്‍ കോളേജ് മോര്‍ച്ചറി യില്‍ സുഹൃത്തുക്കള്‍ എത്തി തിരിച്ചറിഞ്ഞു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് ചുറ്റും വൈകിട്ടു നടത്തിയ മാസ്സ് പരിശോധനയിലാണ് അപകടത്തില്‍പ്പെട്ട ഒരാളുടെ തല കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡിന്റെയും കെഡാവര്‍ നായകളുടെയും സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ഇന്ന് 10 ശരീര ഭാഗങ്ങള്‍ കിട്ടി. സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത 362 കിലോ വെടിമരുന്ന് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് കെഡാവര്‍ നായകളും ബോംബ് സ്‌ക്വാഡിലെ 2 നായകളും മുതല്‍ തെരച്ചിലിനു വഴി കാട്ടി.
37 പേരാണ് ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍. നിലവില്‍ 10 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വെടിക്കെട്ട് കരാറുകാരന്‍ സതീശന്‍ ഉള്‍പ്പെടെ 4 പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാന്‍ കഴിയാത്ത ശരീര ഭാഗങ്ങളില്‍ നിന്ന് ഡിഎന്‍എ സാമ്പിള്‍ പരിശോധനക്ക് അയച്ചു.















