തൃശൂര്‍: പാവപ്പെട്ടവന്റെ പാതിരി ഫാദര്‍ ഡേവിസ് ചിറമേലിന്റെ ഒരു വര്‍ഷം നീണ്ട പിറന്നാളാഘോഷത്തിന് ധന്യമായ സമാപനം. ഫാ.ചിറമ്മലിന്റെ 61-ാം പിറന്നാള്‍ ദിനം മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അംഗപരിമിതയായ ആതിരയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്ന കാരുണ്യഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം, 25 കിഡ്‌നി രോഗികള്‍ക്ക് രണ്ടായിരം രൂപ വീതം ധനസഹായം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മെഡിക്കല്‍ കിറ്റ് വിതരണം, 25 കാന്‍സര്‍ രോഗികള്‍ക്ക് ആയിരം രൂപ വീതം സഹായം തുടങ്ങി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി.
പി.ബാലചന്ദ്രന്‍ എം.എല്‍.എ, കേരള സംസ്ഥാന ടെക്‌സ്റ്റൈയില്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സി.ആര്‍.വത്സന്‍, കെ.സി.ബി.സി മദ്യവിരുദ്ധസമിതി അതിരൂപത ഡയറക്ടര്‍ ഫാ.ദേവസി പന്തല്ലൂക്കാരന്‍, ഫാദര്‍ ഡേവിസ് ചിറമേൽ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സി.വി.ജോസ്, ഡേവിസ് കണ്ണനായ്ക്കല്‍, പ്രൊഫ.എലിസബത്ത് മാത്യു, സാന്‍ജോ നമ്പാടന്‍, ബാബു ചിറ്റിലപ്പിള്ളി, ലൈജു സെബാസ്റ്റ്യന്‍, എ.എ.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.