നഗരത്തിലെ 10 കിലോ മീറ്ററിനുള്ളില്‍ താമസിക്കുന്ന നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ദിവസവും ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും. രാവിലെ ഇഡ്ഡലിയും ഉച്ചക്ക് ചോറും, വൈകീട്ട് കഞ്ഞിയും നല്‍കും. രാവിലെ 6 മുതല്‍ രാത്രി 11 വരെ ഇവിടെ ആഹാരം തേടിയെത്തുന്നവരെ വെറുംവയറോടെ തിരിച്ചയക്കില്ല.
തൃശൂര്‍: നിരാശ്രയര്‍ക്കും നിരാലംബര്‍ക്കും കരുതലും കൈത്താങ്ങുമായി തൃശൂരിലെ കൊക്കാലെയില്‍ വിന്‍ബോണ്‍ പബ്ലിക് ട്രസ്റ്റ് നഗരത്തില്‍ സൗജന്യഭക്ഷണശാല തുടങ്ങി. മൂന്ന് നേരം സൗജന്യമായി ഭക്ഷണം നല്‍കുന്ന ഭക്ഷണശാല തൃശൂരില്‍ ഇതാദ്യമാണ്. നഗരത്തിലെത്തുന്ന ആരും പണമില്ലാത്തതിന്റെ പേരില്‍ പട്ടിണി കിടക്കുന്ന സാഹചര്യം ഇല്ലാതിരിക്കാനാണ് ഇത്തരത്തിലൊരു ഭക്ഷണശാല തുടങ്ങിയതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ നിയാബുദീന്‍ അബൂബക്കര്‍ അറിയിച്ചു.
നഗരത്തിലെ 10 കിലോ മീറ്ററിനുള്ളില്‍ താമസിക്കുന്ന നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ദിവസവും ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും. രാവിലെ ഇഡ്ഡലിയും ഉച്ചക്ക് ചോറും, വൈകീട്ട് കഞ്ഞിയും നല്‍കും. രാവിലെ 6 മുതല്‍ രാത്രി 11 വരെ ഇവിടെ ആഹാരം തേടിയെത്തുന്നവരെ വെറുംവയറോടെ തിരിച്ചയക്കില്ല. ദിവസവും ആയിരം പേര്‍ക്കെങ്കിലും സൗജന്യമായി ഭക്ഷണം നല്‍കും. തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് ജോലിയും നല്‍കാന്‍ തയ്യാറെന്ന് നിയാബുദീന്‍ അറിയിച്ചു. പാലക്കാട് ഒരു വര്‍ഷം മുന്‍പ് തന്നെ സൗജന്യഭക്ഷണശാല തുടങ്ങിയിരുന്നു. ഇവിടെ ദിവസവും ആയിരത്തിലധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. എല്ലാ ജില്ലയിലും സൗജന്യഭക്ഷണശാല തുടങ്ങാനാണ് ട്രസ്റ്റിന്റെ അടുത്ത ലക്ഷ്യം.
ട്രസ്റ്റിമാരായ ലിന്‍സണ്‍ ആന്റണി, സുരേഷ് പി.എം. ആനന്ദപുരം, മുഹമ്മദ് ഷക്കീര്‍ ആളൂര്‍ (കേച്ചേരി), ശശിധരന്‍ നായര്‍ പുറനാട്ടുകര, ശ്രീന പ്രതാപന്‍, ട്രഷറര്‍ നിധിന്‍. ആര്‍.സി എന്നിവരുടെ മേല്‍നോട്ടത്തിലാണ് സൗജന്യഭക്ഷണശാലയുടെ പ്രവര്‍ത്തനം.