Newsskerala

അരിക്കൊമ്പൻ ദൗത്യം വൈകും….ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി….

കൊച്ചി: ശാന്തന്‍പാറ, ചിന്നക്കനാല്‍ പ്രദേശങ്ങളില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കുന്നത്് വൈകും. അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ശാന്തന്‍പാറ – ചിന്നക്കനാല്‍ പഞ്ചായത്തുകള്‍, ഡീന്‍ കുര്യാക്കോസ്, ജോസ് കെ മാണി എന്നിവരെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. കോടതി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടി സ്വീകരിക്കാം. മൃഗങ്ങളുടെ പെരുമാറ്റം മനസില്കാകുന്നതില്‍ വിദഗ്ധരായ രണ്ടു പേര്‍ അടങ്ങുന്ന അഞ്ചംഗ സമിതി രൂപീകരിക്കണം.

കൊമ്പനെ പിടിച്ച് സ്ഥിരമായി മാറ്റി പാര്‍പ്പിക്കുന്ന വിഷയം വിദഗ്ധ സമിതി റിപ്പോര്‍ട്ട് വന്ന ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, രണ്ട് വിദഗ്ധര്‍, കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറിയും ഈ സമിതിയില്‍ ഉണ്ടാകും. വിഷയത്തില്‍ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. നാല് കുങ്കി ആനകള്‍ സ്ഥലത്ത് ഉള്ളതിനാല്‍ അരിക്കൊമ്പന്‍ ശാന്തനെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. ആനയെ പിടികൂടുകയല്ലാതെ കാട്ടിലേക്ക് തിരിച്ചു വിട്ട ശേഷം നിരീക്ഷിക്കാന്‍ സാധിക്കില്ലേ എന്നാണ് കോടതി ചോദിച്ചത്. ഇന്ന് അരിക്കൊമ്പനാണങ്കില്‍ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും. ആനയെ പിടികൂടുക എന്നതല്ലാതെ മറ്റ് മാര്ഗങ്ങള്‍് സര്‍ക്കാര്‍ തേടിയില്ലേ യെന്നും കോടതി ആരാഞ്ഞുു. ആനയെ പിടികൂടുന്നത് പരിഹാരമായി കാണാനാകില്ല എന്ന കോടതി വ്യക്തമാക്കി.

ആനത്താരയില്‍ എങ്ങനെയാണ് സെറ്റില്‍മെന്റ് കോളനി സ്ഥാപിച്ചത് എന്ന ചോദ്യം കോടതി ചോദിച്ചു. അതിനാല്‍, അരിക്കൊമ്പനെ പിടികൂടി പുനരധിവസിപ്പിക്കുന്നതിന് പകരം ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതാണ് നല്ലത് എന്ന നിര്‍ദേശം കോടതി മുന്നോട്ട് വെച്ചു. കൊടും വനത്തില്‍ ആളുകളെ പാര്‍പ്പിച്ചതാണ് കാരണമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതിനാല്‍, ദീര്‍ഘകാല പ്രശ്‌നം പ്രായോഗികമായി പരിഹരിക്കുവാന്‍ പുനരധിവാസമാണ് ഒരു മാര്‍ഗമെന്നും കോടതി അറിയിച്ചു. പരിഹാര മാര്‍ഗ്ഗങ്ങള്‍ അടുത്ത ദിവസങ്ങളിലറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *