ന്യൂയോര്‍ക്ക്: യുഎസില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയില്‍ പേപ്പറുകള്‍ പൂര്‍ത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാലിഫോര്‍ണിയയില്‍ തൃശൂര്‍ മുടിക്കോട് സ്വദേശി അഞ്ജന ഹരിദാസും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യുവും കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്. അഞ്ജനയെ പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു. ആന്‍മേരി ഫ്‌ളാറ്റിനുള്ളില്‍ കുത്തേറ്റാണ് മരിച്ചത്.









