വാഷിംഡ്ടണ്‍ ഡിസി: പത്ത് ദിവസത്തെ ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ അമേരിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും സംസാരിച്ചുവെന്നും വൈകുന്നേരം അഞ്ചിന്(ഇന്ത്യന്‍ സമയം 3.30)ന് വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. താന്‍ അവസാനിപ്പിച്ച പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു.
‘ലെബനനിലെ ആദരണീയനായ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഞാന്‍ സംസാരിച്ചു. തങ്ങളുടെ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൈവരിക്കുന്നതിനായി, വൈകുന്നേരംഅഞ്ചിന് 10 ദിവസത്തെ വെടിനിര്‍ത്തല്‍ ഔദ്യോഗികമായി ആരംഭിക്കുമെന്ന് രണ്ട് നേതാക്കളും സമ്മതിച്ചിട്ടുണ്ട്’.-ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.’ലോകമെമ്പാടുമുള്ള ഒന്‍പത് യുദ്ധങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച ബഹുമതിയാണ്. ഇത് ഞാന്‍ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമായിരിക്കും’.-ട്രംപ് കൂട്ടിച്ചേര്‍ത്തു.
34 വര്‍ഷത്തിനിടെ ഇസ്രായേലും ലെബനനും ആദ്യമായി വാഷിംഗ്ടണില്‍ വച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ശാശ്വത സമാധാനം കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ എന്നിവരോട് നിര്‍ദ്ദേശിച്ചതായും ട്രംപ് പറഞ്ഞു.













