Newsskerala

വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ  ആരവങ്ങളിലായി പൂരനഗരം. തിങ്കളാഴ്ചയാണ് കൊടിയേറ്റം. തൃശൂര്‍ പൂരത്തിന് ആതിഥേയത്വമരുളുന്ന വടക്കുന്നാഥക്ഷേത്രത്തിലും, തേക്കിന്‍കാട് മൈതാനത്തും ഒരുക്കങ്ങള്‍ തകൃതി. വെടിക്കെട്ട് നടക്കുന്ന രണ്ടിടത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പോലീസിനും, വിഐപികള്‍ക്കുമുള്ള പവലിയനുകളുടെ നിര്‍മാണം തുടങ്ങി. പൂരത്തിന്റെ  പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കുപുറമെ 8 ഘടകക്ഷേത്രങ്ങളിലും അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. എസിപിയുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഘടകക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷാക്രമീകരണങ്ങളും തയാറെടുപ്പുകളും നേരിട്ടു വിലയിരുത്തി.  വരുംദിവസങ്ങളില്‍ മൈതാനത്തെ വാട്ടര്‍ ഹൈഡ്രന്റ് സംവിധാനങ്ങളും പരിശോധനയ്ക്കു വിധേയമാക്കും. ക്ഷേത്രങ്ങളില്‍ പെയിന്റിംഗ് ജോലികളും ശുചീകരണപ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്. സ്വരാജ് റൗണ്ടിനു ചുറ്റുമുള്ള കെട്ടിടങ്ങളുടെ ബലപരിശോധനയും വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. സ്വരാജ് റൗണ്ടില്‍ മൂന്ന് പൂരപ്പന്തലുകളുടെ നിര്‍മാണവും ദ്രുതഗതിയിലാണ്.  തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ടുപുരകള്‍ (മാഗസിന്‍) വൃത്തിയാക്കി.

Leave a Comment

Your email address will not be published. Required fields are marked *