കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് കാപ്പ തടവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ ഭാര്യ അശ്വതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കാപ്പ ചുമത്തിയത് എന്നായിരുന്നു ഹര്‍ജിയിലെ വാദം. സുഗതന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് മൂന്നര മാസമായി വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് സുഗതന്‍. ജില്ലാ കളക്ടറാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കാപ്പ കേസ് റദ്ദാക്കി, ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്‍ വിയ്യൂര്‍ ജയിലില്‍ നിന്നിറങ്ങി







