പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യതയേറി. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ല കമ്മിറ്റികള്‍ക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റല്‍ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നല്‍കിയത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസില്‍ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലൈംഗിക പരാതിയുടെ പേരില്‍ മാറ്റിയെന്ന് പുറത്തുവരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം.
സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എന്‍.സുരേഷ്ബാബുവിനെതിരെ കടുത്തനടപടിക്ക് സാധ്യത,







