Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി,

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്  ക്രൂരമര്‍ദനം, മര്‍ദിച്ചത് പോലീസും,ഡിവൈഎഫ് ഐക്കാരും ചേര്‍ന്ന്

കണ്ണൂര്‍: തളിപ്പറമ്പ് പഴയങ്ങാടിയില്‍  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചത്. ഹെല്‍മെറ്റും ചെടിച്ചട്ടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ എഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധീഷ് വെള്ളച്ചാലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലെക്കും പോലീസ് തള്ളിക്കയറി. സ്റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ ഉണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സി.പി.എമ്മുകാര്‍ ആക്രമിച്ചതായി പരാതിയുണ്ട്.
നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി. സംഘര്‍ഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോള്‍ സി.പി.എം പ്രവര്‍ത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രതിഷേധിച്ചു.

കരിങ്കൊടി കാട്ടി  പ്രതിഷേധിച്ച ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സി.പി.എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി.  ഇയാളെ നിലത്തിട്ട് ചവിട്ടി. പൊലീസുകാരും കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.  നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവര്‍ത്തകരുടെ വലിയ സംഘം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു.

പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി. മീഡിയ വണ്‍ ക്യാമറമാന്‍ ജൈസല്‍ ബാബുവിന് നേരെയാണ് കൈയേറ്റം ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *