Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഉപദേശകനെ സംബന്ധിച്ച വിവരം മുക്കിയത് എന്തിന് എന്ന് കുഴൽനാടൻ …..

webarchives.org എന്ന സൈറ്റ് ഉപയോഗിച്ച് എക്സാ ലോജിക്കിന്റെ 2020 ജൂൺ 20 ന് സൈറ്റിൽ മാറ്റം വരുന്നതിനു മുൻപുള്ള വിശദാംശങ്ങൾ ഇന്ന് കുഴൽനാടൻ കെപിസിസി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു

കൊച്ചി: ഇന്നലെ സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കടത്ത് – ഡോളർ കടത്ത് ആരോപണങ്ങളെ സംബന്ധിച്ച് നിയമസഭയിൽ നടന്ന ചർച്ചക്കിടയിൽ സ്വപ്ന സുരേഷിനെ സംസ്ഥാന ഐ.ടി.വകുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ നിയമിച്ച പി.ഡബ്ലിയു. സി. എന്ന കൺസൾട്ടൻസിയുടെ ഡയറക്ടർമാരിൽ ഒരാളായ ജെയ്ക്ക്  ബാലകുമാർ മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടി ബാംഗ്ലൂരിൽ നടത്തുന്ന സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാ ലോജികിന്റെ ഉപദേശകനായിരുന്നു എന്നത് സംബന്ധിച്ച്  പ്രസ്താവനയിൽ കൃത്യമായ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ.

ജെയ്ക്ക് ഉപദേശകനാണ് എന്ന വിവരം എക്സാ ലോജിക്കിന്റെ സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി എന്ന കാര്യം കുഴൽനാടൻ ഇന്നലെ നിയമസഭയിലെ അടിയന്തരപ്രമേയത്തിന് ഇടയിൽ ഉന്നയിച്ചപ്പോൾ അത് പച്ച നുണയാണെന്നും അസംബന്ധമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിത്തെറിച്ചിരുന്നു.

രാഷ്ട്രീയമായി തന്നെ നേരിടണമെന്നും വീട്ടിലുള്ളവരെ വലിച്ചിഴക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ webarchives.org എന്ന സൈറ്റ് ഉപയോഗിച്ച് എക്സാ ലോജിക്കിന്റെ 2020 ജൂൺ 20 ന് സൈറ്റിൽ മാറ്റം വരുന്നതിനു മുൻപുള്ള വിശദാംശങ്ങൾ ഇന്ന് കുഴൽനാടൻ കെപിസിസി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു.

ജെയ്ക്ക് വ്യക്തിപരമായി എക്സാ ലോജിക്കിനോട് വളരെ അടുത്തുനിൽക്കുന്ന ആളാണെന്നും വഴികാട്ടിയാണെന്നും (മെന്റർ) വെബ്സൈറ്റിൽ കൃത്യമായി അദ്ദേഹത്തിൻറെ ഫോട്ടോ സഹിതം കൊടുത്തിട്ടുണ്ട്.

എന്നാൽ ജൂൺ 20, 2020 ന് ശേഷം പ്രവർത്തനരഹിതമായ വെബ്സൈറ്റ് ഒരു മാസത്തിന് ശേഷം നിലവിൽ വന്നപ്പോൾ ജെയ്ക്കിനെ സംബന്ധിച്ച് എല്ലാ വിവരങ്ങളും നീക്കം ചെയ്തിരുന്നു.

സ്വപ്ന സുരേഷിനെ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ജോലിയിൽ നിയമിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണക്കോ ജെയിക്കിനോ ബന്ധമുണ്ട് എന്ന ആരോപണം തനിക്ക് ഇല്ല എങ്കിലും വെബ്സൈറ്റ് സംബന്ധിച്ച് താൻ പറഞ്ഞ കാര്യം അസംബന്ധമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് തിരുത്തുമോ എന്നും ഈ കാര്യം ഉന്നയിച്ച ഉടനെതന്നെ മുഖ്യമന്ത്രി ഇത്രമാത്രം പ്രകോപിതനായത് എന്തിനാണെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

മുഖ്യമന്ത്രി ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *