#WatchNKVideo here
തൃശൂര്‍: തേക്കിന്‍കാട് മൈതാനിയിലെ കെ.പി.എ.സി ലളിത നഗറില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളും ചേര്‍ന്ന് അവതരിപ്പിച്ച ട്രിപ്പിള്‍ തായമ്പക മേളാസ്വാദകര്‍ക്ക് അപൂര്‍വ നാദവിരുന്നായി. സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിച്ച തേക്കിന്‍കാട് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ട്രിപ്പിള്‍ തായമ്പക അരങ്ങേറിയത്. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മട്ടന്നൂരിന്റെ ട്രിപ്പിള്‍ തായമ്പക കൊട്ടിക്കയറിയത്.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ മക്കളായ മട്ടന്നൂര്‍ ശ്രീകാന്തും, മട്ടന്നൂര്‍ ശ്രീരാജും ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്.