Newsskerala

മേയര്‍ ആര്യ രാജേന്ദ്രന് താലികെട്ട്, വരന്‍ സച്ചിന്‍ദേവ് എം.എല്‍.എ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ വരനാകും

കൊച്ചി: തലസ്ഥാന നഗരിയുടെ മേയര്‍ ആര്യ രാജേന്ദ്രന്‍ വിവാഹിതയാകുന്നു.  കോഴിക്കോട് ബാലുശേരി എം.എല്‍.എ കെ.എം. സച്ചിന്‍ദേവുമായാണ്് വിവാഹം.  അടുത്ത മാസം  വിവാഹം നടക്കുമെന്നാണ് സൂചന. 21-ാം വയസിലാണ് ആര്യ തിരുവനന്തപുരം നഗരസഭയുടെ മേയറായത്.  തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായത്. ബാലസംഘത്തിന്റെ  സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്യ സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗം കൂടിയാണ്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇരുപത്തിയെട്ടുകാരനായ സച്ചിന്‍ദേവ് നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളജില്‍ നിന്നും നിയമബിരുദവും നേടിയ സച്ചിന്‍ നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

Photo Credit: NK Graphics

Leave a Comment

Your email address will not be published. Required fields are marked *