കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തിവന്ന സമരം അവസാനിക്കുന്നു. സമരം നിര്‍ത്തി ചര്‍ച്ചയ്ക്കു തയാറാകാന്‍ നിര്‍ദേശിച്ചു ഹൈക്കോടതി. ഹൈക്കോടതി മീഡിയേഷന്‍ സെന്ററില്‍നിന്നു നിയോഗിക്കുന്ന മധ്യസ്ഥന്റെ മേല്‍നോട്ടത്തില്‍ നഴ്‌സുമാരും ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കും. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തിയായിരുന്നു സമരം. .ചര്‍ച്ചയ്ക്കു പിന്നാലെ വ്യാഴാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. ചര്‍ച്ച പൂര്‍ത്തിയാകും വരെ സമരം പാടില്ലെന്നാണ് നിര്‍ദേശം. ഇതോടെ നാളെ മുതല്‍ നഴ്‌സുമാര്‍ ജോലിക്കു കയറാന്‍ സാധ്യത തെളിഞ്ഞു.
നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു















