തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് പൊന്നമ്പടിയില്‍ വയോധികയെ കടിച്ചുകൊന്ന തെരുവ് നായയെ പിടികൂടി തല്ലിക്കൊന്നു. നാട്ടുകാരും നായപിടിത്തക്കാരും സംയുക്തമായാണ് പുലര്‍ച്ച ഒന്നരയോടെ നായയെ പിടികൂടിയത്. എരുമപ്പെട്ടി സ്വദേശി കാര്‍ത്യായിനി(84) ആണ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെയാണ് കിടപ്പുരോഗിയായ വയോധികയെ തെരുവ് നായ ആക്രമിച്ചത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനെയും നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. മറ്റ് മൂന്ന് പേരെയും നായ കടിച്ചു. ഇരുവര്‍ക്കും ഭക്ഷണവുമായി കാര്‍ത്യായനിയുടെ ഇളയ മകന്‍ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയില്‍ കാര്‍ത്യായനിയുടെ മൃതദേഹം കണ്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.
തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു















