Newsskerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സമയം കൂട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം വര്‍ധിപ്പിച്ചു. നേരത്തെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്ന സമയം രണ്ടുവരെയാക്കി.ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് സൂപ്രണ്ടുമാരുടെ ജോലി സമയം. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാക്കിയും പുനഃക്രമീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *