തൃശൂര്‍: ഇന്ന് ഓശാന ഞായര്‍. പള്ളികളില്‍ പ്രാര്‍ത്ഥനകളുമായി വിശ്വാസികള്‍ കുരുത്തോല പ്രദക്ഷിണം നടത്തി.
വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നത്്. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്.
പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഓശാന മാര്‍ യോഹന്നാന്‍ മാംദ്ദാന പള്ളിയില്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത കുരുത്തോല വാഴ്ത്തി തുടര്‍ന്ന് ഓശാന എതിരേല്‍പ്പ് മാര്‍ത്ത് മറിയം വലിയ പള്ളിയിലേക്ക് വിശ്വാസികളുടെ അകമ്പടിയോടെ ഓശാന പ്രദക്ഷിണമായി കിഴക്കേ അങ്ങാടി , അരിയങ്ങാടി ,മാര്‍ തിമൊഥെയൂസ് ഹൈ റോഡ് വഴി മാര്‍ത്ത് മറിയം വലിയ പള്ളിയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് രാവിലെ 9 മണിക്ക് മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികതയത്തില്‍ വി.കുര്‍ബ്ബാനയര്‍പ്പിച്ചു. .
തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയിലിലും ഓശാന തിരുനാള്‍ ആചരിച്ചു.