തൃശൂര്‍: പേരാമംഗലം പോലീസ് തന്റെ വീട്ടില്‍ കയറി നരവേട്ട നടത്തിയെന്ന്് ബിജെപി നേതാവ് പ്രിന്റു മഹാദേവ് ആരോപിച്ചു. താന്‍ അഹിംസ വാദിയാണ്. ഇന്നുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. വ്യാജ പ്രചരണം നടന്നു. ബോധപൂര്‍വ്വം ചര്‍ച്ച നടത്തിയ അവതാരക തന്നെ തേജോവധം ചെയ്തു. രാജ്യത്തെ സംബന്ധിച്ച വിഷയത്തില്‍ എന്റെ പ്രതികരണം വൈകാരികമാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരെയും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്ക് തനിക്കും പാര്‍ട്ടിക്കും എതിരെ അജണ്ട. ചാനല്‍ ചര്‍ച്ചകളിലൂടെ നേതാവായ ആളല്ല താന്‍. പാര്‍ട്ടി തനിക്കൊപ്പം ഉണ്ട്. വിവാദം പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പാര്‍ട്ടിയെ ആക്രമിക്കുന്നുവെന്നും പ്രിന്റു ആരോപിച്ചു.
പൊലീസിനോട് ഹാജരാകുമെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നു. തന്റെ മകളും ഭാര്യയുമുള്ള വീട്ടിലെത്തി പൊലീസ് ഭീതി പടര്‍ത്തി. പൊലീസ് നടപടിയില്‍ കുടുംബാംഗങ്ങള്‍ക്ക് മനോവിഷമമുണ്ടായി. അച്ഛനും അമ്മയ്ക്കുമെതിരെ വധഭീഷണി ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രിന്റു സ്റ്റേഷനില്‍ എത്തിയത്. രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പേരാമംഗലം പൊലീസ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരുന്നു.

















