കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെടിച്ചത് എന്ന് പ്രതി
തൃശൂര്‍: സംസ്ഥാനത്തെ ഞ്ഞെട്ടിച്ച ചാലക്കുടി പോട്ടയില്‍ വെളളിയാഴ്ച പട്ടാപ്പകല്‍ 15 ലക്ഷം രൂപ ബാങ്കിൽ നിന്ന് കത്തി കാണിച്ച് ഭിഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തു എന്നും കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെടിച്ചത് എന്നും പ്രതി പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കാൻ ബോധപൂർവ്വം ഹിന്ദിയിൽ ബാങ്ക് ജിവമക്കാരോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. 3 മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
ചിത്രം: റിജോ ആന്റണി