Newsskerala

തലസ്ഥാനത്ത് ആളിപ്പടര്‍ന്ന് പ്രതിഷേധാഗ്‌നി; രാഹുലും പ്രിയങ്കയും അറസ്റ്റില്‍

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രക്ഷുബ്ധരംഗങ്ങള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ രാഹുല്‍ ഗാന്ധി അറസ്റ്റില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ കൂടാതെ പ്രിയങ്ക ഗാന്ധിയെയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ ബലം പ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോലീസ് നടപടിക്കെതിരെ സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള എംപിമാരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാത്രിയിലും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ധര്‍ണ തുടരാനുള്ള തീരുമാനത്തിനിടെയാണ് പോലീസ് നടപടി

Leave a Comment

Your email address will not be published. Required fields are marked *