തൃശൂർ: നഗരത്തിലെ 19 ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി. രാവിലെ 6 മണി മുതലായിരുന്നു പരിശോധന . നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യപദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഒളരി റിയ ഹോട്ടൽ, കുരിയച്ചിറ ഗ്രീൻ ലീഫ് , കണിമംഗലം ദാസ് റീജൻസി, അയ്യന്തോൾ റാന്തൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്. പിടികൂടിയ ഭക്ഷണ പദാർത്ഥങ്ങൾ കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്
സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരായ മുഹമ്മദ് ഇക്ബാൽ, ജഗന്നാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജ, റസിയ എന്നിവരുടെ നേതൃത്വം നൽകി.