Newsskerala

സംവാദത്തിന് തയ്യാര്‍

കൊല്ലം:  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വി ഡി സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു.  എല്‍ഡിഎഫിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സര്‍ക്കാരിന്റെ  എ പ്ലസ് നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതില്‍ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയിട്ടുള്ളത്.
കൊല്ലത്ത് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി. അരമണിക്കൂര്‍ നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൈരളി ചാനലിന്റെയും, ദേശാഭിമാനി പത്രത്തിന്റെയും റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. തുടര്‍ന്ന്് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. പത്രപ്രവര്‍ത്തകര്‍ അതൃപ്തി അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി വീണ്ടും വന്നിരുന്നു. നിങ്ങള്‍ ചോദ്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍ പോരെന്നും, ചിലര്‍ പ്രത്യേക ഉദ്ദേശ്യത്തോടെയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന്് അദ്ദേഹം വീണ്ടും പത്രസമ്മേളനം മതിയാക്കുകയും ചെയ്തു,

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ  കാലത്ത് നിര്‍മിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പണിതിട്ടില്ലെന്നാണ് വി.ഡി.സതീശന്റെ  അവകാശവാദം. വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകള്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ തന്നെ നിയമസഭയില്‍ നല്‍കിയ മറുപടികളിലുണ്ട്. വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താന്‍ തയാറാണെന്നും അദ്ദേഹം ഇന്നലെ വെല്ലുവിളിച്ചിരുന്നു.

ഡിവൈഎഫ്‌ഐ വയനാട്ടിലെ കോണ്‍ഗ്രസിന്റെ  സ്ഥലത്ത് കുടില്‍ കെട്ടി സമരം നടത്തിയാല്‍ അവരെ അടിച്ചോടിക്കുമെന്നും പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. അത് ഞങ്ങള്‍ വാങ്ങിയ സ്ഥലം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയും. ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. നിങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മൈക്രോസ്‌കോപുമായി നടക്കുകയാണ്. പിഡിപി പിന്തുണ നല്‍കാന്‍ തീരുമാനിച്ചത് നിങ്ങള്‍ ആരേലും ചര്‍ച്ച ആക്കിയോ. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ കൊടുത്താല്‍ മാത്രമാണ് പ്രശ്‌നമെന്നും വി ഡി സതീശന്‍ ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *