തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിന് നേര്‍ക്കുള്ള പാര്‍ട്ടി നടപടി സസ്‌പെന്‍ഷന്‍ മാത്രം. കടുത്ത നടപടിയെടുക്കാതെ പാര്‍ട്ടി. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന. പലതും തുറന്നു പറയും എന്ന പദ്മകുമാറിന്റെ ഭീഷണി ഫലം കണ്ടുവെന്ന സൂചനയാണ് പുറത്തുവരുന്നത്. സുഹൃത്തുക്കളോട് നടത്തിയ വെളിപ്പെടുത്തലില്‍ ആത്മകഥ എഴുതല്‍ ഭീഷണി എന്നിവ പദ്മകുമാര്‍ ഉയര്‍ത്തിയിരുന്നു. കടുത്ത നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. കടുത്ത നടപടിയെടുക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറിന് സസ്‌പെന്‍ഷന്‍















