ഡല്‍ഹി: പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ മോചിപ്പിച്ചു. മൂന്ന് പേരെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്‍ഫ്‌ളുവന്‍സര്‍ ധ്രുവ് റാഠിയെ വിട്ടയച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചത്.
കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചു














