ന്യൂഡല്‍ഹി: : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത മാര്‍ച്ചുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി. ഡെല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ച നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സുപ്രീം കോടതി, സാഹചര്യമനുസരിച്ച് മെട്രോ, റെയില്‍ സര്‍വീസുകള്‍ നിയന്ത്രിക്കാമെന്നും ഒരുകാരണവശാലും പൂര്‍ണമായി നിരോധിക്കരുതെന്നും നിര്‍ദ്ദേശിച്ചു. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം. ഇന്റര്‍നെറ്റ് നിരോധനം പാടില്ല. സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
. സംഭവങ്ങളില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. ഒപ്പം ക്രമസമാധാനം നിയന്ത്രിച്ച ദില്ലി പൊലീസും മെട്രോ അടച്ച ഡിഎംആര്‍സിയോടും റിപ്പോര്‍ട്ട് തേടി.
ഡല്‍ഹി സമരം: പോലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി; ഇന്റര്‍നെറ്റ് നിരോധനം പാടില്ല.















