കൊച്ചി: നെടുമ്പാശേരിയില്‍ മിനിക്കൂപ്പര്‍ കാറിടിച്ച് മൂന്ന് പേര് മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവതികളെയും ഒരു യുവാവിനെയുമാണ് അതിവേഗതയിലെത്തിയ മിനിക്കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനുണ്ടായ അപകടത്തില്‍ ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാല്‍ പൊലിസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














