Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ പൂരം:  പോലീസിന്റെ കര്‍ശന നിയന്ത്രണം പാളി, മേല്‍ശാന്തിയെ തടഞ്ഞു, മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി

തൃശൂര്‍:  തൃശൂര്‍ പൂരത്തിന് പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം അശാസ്ത്രീയമെന്ന് പരാതി. പ്രത്യേകിച്ച് കാരണമില്ലാതെ ജനങ്ങളെ പലയിടത്തും തടഞ്ഞതായും, ദൂരെ നിന്നെത്തിയവരുടെ പല വാഹനങ്ങള്‍ വഴിതെറ്റിച്ച് വിട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്. അശാസ്ത്രിയ നിയന്ത്രണം പലയിടത്തും തിരക്കിന് ഇടയാക്കി.
ആനകള്‍ക്ക് മുന്നില്‍ 6 മീറ്റര്‍ ഒഴിച്ചിടണമെന്ന നാട്ടാനപരിപാലനചട്ടവും പലയിടത്തും പാലിക്കപ്പെട്ടില്ല. പോലീസും ഉത്സവസംഘാടകരും വരെ വടക്കുന്നാഥക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് കയറി.
ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച  ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് ചീഫിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള മാധ്യമപ്രവര്‍ത്തകരെ പലയിടത്തും തടഞ്ഞു. ഇലഞ്ഞിത്തറമേളവും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്്തതായും പരാതിയുണ്ട് .പോലീസ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ഡിവൈ.എസ്.പിയടക്കമുള്ള ഉദ്യോഗസ്ഥരാണ് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്.
ഇലഞ്ഞിത്തറമേളത്തിനിടെ കോലമേന്തിയ പൂജാരിക്ക് ദാഹജലം നല്‍കാനെത്തിയപ്പോള്‍ പോലീസ് വടക്കുന്നാഥക്ഷേത്ര മേല്‍ശാന്തിയെ തടഞ്ഞ് ചോദ്യം ചെയ്്തതായും ആരോപമുയര്‍ന്നിട്ടുണ്ട്. മേല്‍ശാന്തിയെ തള്ളിമാറ്റിയതായും തിരിച്ചയച്ചതായും പറയുന്നു. ആനകളില്‍ നിന്ന് 6 മീറ്ററിന്റെ അകലത്തിന്റെ പേരിലാണ് മേല്‍ശാന്തിയെ തടഞ്ഞതെന്നറിയുന്നു. എന്നാല്‍ ആളുകള്‍ 6 മീറ്റര്‍ ദൂരപരിധി പാലിച്ചിരുന്നില്ല. കുടമാറ്റത്തിനിടയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തല്ലുണ്ടായപ്പോള്‍ അവിടെ പോലീസിന്റെ പൊടി പോലും കാണാനില്ലായിരുന്നു. ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള തൃശൂര്‍ പൂരത്തിന് ഇത്തവണ ഡ്യൂട്ടിയ്ക്കുണ്ടായിരുന്നത് 3,200 പോലീസുകാരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *