തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് വീണ്ടും നിര്‍ത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ല്‍ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോള്‍ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് തുടങ്ങിയാല്‍ തടയുമെന്ന് എല്‍ഡിഎഫും പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ക്ക് ശേഷം നിര്‍ത്തിവെച്ച തൃശൂര്‍ നാട്ടികയിലെ ടോള്‍ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ നീക്കം
തൃശൂര്‍ നാട്ടിക ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് വീണ്ടും നിര്‍ത്തിവച്ചു















