തൃശൂര്‍: പീച്ചി വനമേഖലയില്‍പ്പെട്ട ആദിവാസിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി. താമരവെള്ളച്ചാല്‍ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. താമവെള്ളച്ചാലിലെ മലയിന്‍വീട്ടില്‍ പ്രഭാകരന്‍ (68) മരിച്ചത്. ഊരുമൂപ്പന്റെ മകനാണ് പ്രഭാകരന്‍. ഇവിടെ കാട്ടാനശല്യമുള്ള പ്രദേശമാണ്. ആറ് കിലോ മീറ്ററോളം വനത്തിലുള്ളിലാണ് സംഭവം നടന്നത്.
പ്രഭാകരനും മരുമകന്‍ സുരേന്ദ്രനും ചേര്‍ന്ന് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. സുരേന്ദ്രനെയാണ് ആദ്യം കാട്ടാന ആക്രമിക്കാനെത്തിയത്. ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രഭാകരന് ഓടി രക്ഷപ്പെടാനായില്ല .കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 12 പേരാണ് കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.