Newsskerala

ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടി ജെസി ബക്ലി, നടന്‍ മൈക്കിള്‍ ബി. ജോര്‍ദന്‍

ലൊസാഞ്ചലസ് : 98-ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ തിളങ്ങി പോള്‍ തോമസ് ആന്‍ഡേഴ്‌സന്റെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’. മികച്ച സംവിധായകന്‍, മികച്ച ചിത്രം ഉള്‍പ്പടെ ആറു പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മൈക്കിള്‍ ബി. ജോര്‍ദന്‍ (സിന്നേഴ്‌സ്) ആണ് മികച്ച നടന്‍. ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി മികച്ച നടിയായി. ‘സിന്നേഴ്‌സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ. അക്കാദമിയുടെ ചരിത്രത്തില്‍ ഈ വിഭാഗത്തില്‍ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിലൂടെ ‘സിന്നേഴ്‌സ്’ വരവറിയിച്ചെങ്കിലും നാലു പുരസ്‌കാരങ്ങളാണ് ചിത്രത്തിന് നേടാനായത്. മികച്ച നടന്‍, ക്യാമറ, മ്യൂസിക് സ്‌കോര്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുളള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ സ്വന്തമാക്കി. മികച്ച സഹനടനുള്ള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’ലൂടെ ഷോണ്‍ പെന്‍ നേടി. എന്നാല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ താരം എത്തിയില്ല. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ നിന്നും ഷോണ്‍ പെന്‍ വിട്ടുനിന്നിരുന്നു. കോസ്റ്റ്യൂമിലും മേക്കപ്പിലും മികച്ച സിനിമയ്ക്കുളള പുരസ്‌കാരം ‘ഫ്രാങ്കെന്‍സ്‌റ്റൈന്‍’ സ്വന്തമാക്കി. നോര്‍വെ സിനിമയായ ‘സെന്റിമെന്റല്‍ വാല്യു’ ആണ് മികച്ച വിദേശ ഭാഷാ ചിത്രം. മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്‌കാരം കെപോപ്പ് ഡീമന്‍ ഹണ്ടേഴ്‌സിന്.

Leave a Comment

Your email address will not be published. Required fields are marked *